information security - Press Link https://presslink.in Bringing News Together, Linking the World Sun, 15 Oct 2023 03:06:28 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png information security - Press Link https://presslink.in 32 32 ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ച; പശ്ചിമബംഗാളില്‍ ആധാര്‍ നമ്പറുകളും, ബയോമെട്രിക് ഡാറ്റയും ചോര്‍ന്നു https://presslink.in/?p=16548&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587-%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25b8%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d-%25e0%25b4%25b5%25e0%25b5%2586%25e0%25b4%25ac%25e0%25b5%258d-%25e0%25b4%25aa%25e0%25b5%258b https://presslink.in/?p=16548#respond Sun, 15 Oct 2023 03:06:28 +0000 https://presslink.in/?p=16548 ഭൂമിയുടെ ഉടമസ്ഥാവാകാശ രേഖകളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കുന്നതിനായി ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ വെബ്സൈറ്റാണ് ചോര്‍ന്നത്. പശ്ചിമ ബംഗാളിന്റെ ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ബയോമെട്രിക് ഡാറ്റയും ആധാര്‍ നമ്പറുകളും ചോര്‍ന്നതായി സ്വതന്ത്ര സുരക്ഷാ ഗവേഷകനായ […]

The post ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ച; പശ്ചിമബംഗാളില്‍ ആധാര്‍ നമ്പറുകളും, ബയോമെട്രിക് ഡാറ്റയും ചോര്‍ന്നു first appeared on Press Link.

]]>
ഭൂമിയുടെ ഉടമസ്ഥാവാകാശ രേഖകളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കുന്നതിനായി ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ വെബ്സൈറ്റാണ് ചോര്‍ന്നത്. പശ്ചിമ ബംഗാളിന്റെ ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ബയോമെട്രിക് ഡാറ്റയും ആധാര്‍ നമ്പറുകളും ചോര്‍ന്നതായി സ്വതന്ത്ര സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദാര്‍. വെബ് പോര്‍ട്ടലിലെ പ്രശ്നം കഴിഞ്ഞയാഴ്ച പരിഹരിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരിച്ചറിയല്‍ രേഖകളില്‍ ആധാര്‍ നമ്പറുകളുമുണ്ട്. വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആധാറിന്റെ പ്രവര്‍ത്തനം. ബാങ്കിങ്, സെല്‍ഫോണ്‍ കണക്ഷന്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കെല്ലാം ആധാര്‍ ഉപയോഗിക്കുന്നുണ്ട്. ആധാര്‍ നമ്പറും സ്ഥല രേഖകളിലെ വിരലടയാളവും പരസ്യമാക്കപ്പെട്ടത് ആ വ്യക്തികളുടെ ആധാര്‍ സുരക്ഷ ഭീഷണിയിലാക്കുന്നു

ഇ ഡിസ്ട്രിക്റ്റ് വെബ്സൈറ്റില്‍ നിന്ന് വിവിധയാളുകളുടെ ഭൂമി ഉടമസ്ഥാവാകാശ രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ തനിക്ക് സാധിച്ചുവെന്ന് സൗരജീത് പറയുന്നു. ഈ രേഖകളില്‍ സ്ഥലമുടമകളുടെ പേരുകള്‍, ചിത്രങ്ങള്‍, ഫിംഗര്‍പ്രിന്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എല്ലാം ഉണ്ട്. ഒന്നിലധികം ഉടമകളുള്ള സ്ഥല രേഖകളും സൗരജീതിന് ലഭിച്ചു.

The post ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ച; പശ്ചിമബംഗാളില്‍ ആധാര്‍ നമ്പറുകളും, ബയോമെട്രിക് ഡാറ്റയും ചോര്‍ന്നു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16548 0
ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച https://presslink.in/?p=14475&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2586%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b4%25bf%25e0%25b4%25b3%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25aa%25e0%25b4%25be%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25a4%25e0%25b5%258b%25e0%25b4%25b7%25e0%25b4%25bf%25e0%25b4%2595%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf https://presslink.in/?p=14475#respond Mon, 07 Aug 2023 16:33:25 +0000 https://presslink.in/?p=14475 അതെ, സെർച് എൻജിൻ ഭീമനായ ഗൂഗിൾ ടെക് ഭീമനായ ആപ്പിളിന് 15,000 ഡോളർ പാരിതോഷികം നൽകി. കാര്യം മറ്റൊന്നുമല്ല, ഗൂഗിളിന്റെ സ്വന്തം ക്രോം വെബ് ബ്രൗസറിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാണ് ആപ്പിളിന് ബഗ് ബൗണ്ടിയായി 12.40 രൂപ നൽകിയത്. ആപ്പിളിന്റെ […]

The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.

]]>
അതെ, സെർച് എൻജിൻ ഭീമനായ ഗൂഗിൾ ടെക് ഭീമനായ ആപ്പിളിന് 15,000 ഡോളർ പാരിതോഷികം നൽകി. കാര്യം മറ്റൊന്നുമല്ല, ഗൂഗിളിന്റെ സ്വന്തം ക്രോം വെബ് ബ്രൗസറിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാണ് ആപ്പിളിന് ബഗ് ബൗണ്ടിയായി 12.40 രൂപ നൽകിയത്.

ആപ്പിളിന്റെ സെക്യൂരിറ്റി എഞ്ചിനീയറിങ് ആൻഡ് ആർക്കിടെക്ചർ (SEAR) ടീമാണ് ക്രോമിലെ ബഗ് കണ്ടെത്തിയത്. പിന്നാലെ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. അതേസമയം, ഗൂഗിളിന്റെ എല്ലാ ഉൽപ്പന്ന ലൈനുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം സുരക്ഷയ്ക്ക് അടിത്തറ നൽകുന്നതിനായി നിലവിൽ ആപ്പിളിന്റെ SEAR ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നതും ക്രോമിനെയാണ്. ആളുകൾക്ക് സുരക്ഷിതമായ ബ്രൗസിങ് അനുഭവം സമ്മാനിക്കാനായി ഗൂഗിൾ നിരന്തരം ക്രോം ബ്രൗസറിന് സുരക്ഷാ ​അപ്ഡേറ്റുകൾ നൽകാറുണ്ട്. ആപ്പിൾ അടക്കം പുറത്തുനിന്നുള്ള പലരുടെയും റിപ്പോർട്ടുകൾ പ്രകാരം കണ്ടെത്തിയ 11 സുരക്ഷാ വീഴ്ചകൾ പരിഹരിച്ചതായി ഗൂഗിൾ അതിന്റെ ഏറ്റവും പുതിയ Chrome അപ്‌ഡേറ്റിൽ വെളിപ്പെടുത്തിയിരുന്നു. 

The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14475 0
പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും https://presslink.in/?p=14348&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%2597%25e0%25b4%25b0%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%2586-%25e0%25b4%25b5%25e0%25b5%258d%25e0%25b4%25af%25e0%25b4%2595%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25b5%25e0%25b4%25b0%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b4%25b3 https://presslink.in/?p=14348#respond Fri, 04 Aug 2023 12:49:42 +0000 https://presslink.in/?p=14348 പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്മുകളെ വിലക്കുന്നതിനും അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ. വ്യാഴാഴ്ച കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി […]

The post പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും first appeared on Press Link.

]]>
പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്മുകളെ വിലക്കുന്നതിനും അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ. വ്യാഴാഴ്ച കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ പണമിടപാടുകളിലും ഉള്‍പടെ എല്ലാവിധ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്കും നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന്‍ ഇനി മുതല്‍ വ്യക്തികളെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്.

ഈ ഡിജിറ്റല്‍ യുഗത്തില്‍ പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാനും വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കാനും അവസരമൊരുക്കുന്നതാണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്ല്. വീഴ്ചയുണ്ടായാൽ‌ ബന്ധപ്പെട്ട വ്യക്തിയെയും ഡേറ്റ പ്രൊട്ടക്‌ഷൻ ബോർഡിനെയും അറിയിക്കണം. 200 കോടി രൂപ വരെയാണ് പിഴ. ഈ നിയമം അനുസരിച്ച് തന്റെ അനുവാദമില്ലാതെ തന്റെ വിവരങ്ങള്‍ എന്തിനു ഉപയോഗിച്ചുവെന്ന് സ്വകാര്യ കമ്പനികളോട് ചോദിക്കാന്‍ പൗരന് അവകാശമുണ്ടാവും. വിവര ശേഖരണത്തിന്റെ ഉദ്ദേശം വ്യക്തിയെ അറിയിച്ചു അനുമതി വാങ്ങണം. കൂടാതെ എപ്പോള്‍ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാനും സാധിക്കും.

എന്നാല്‍ വിവിധ സേവനങ്ങൾ, സബ്സിഡി, ലൈസൻസ് തുടങ്ങിയവയ്ക്കായി പൗരന്മാർ നൽകുന്ന വ്യക്തിവിവരങ്ങൾ മറ്റ് പദ്ധതികൾക്കോ സേവനങ്ങൾക്കോ ഉപയോഗിക്കാൻ ബിൽ സർക്കാരുകൾക്ക് അധികാരം നൽകും. നിലവിൽ പക്കലുള്ള വ്യക്തിവിവരങ്ങളും സർക്കാരിന് ഉപയോഗിക്കാം. ഈ അധികാരം സ്വകാര്യസ്ഥാപനങ്ങൾക്കില്ല.

നിയമം നടപ്പാക്കുന്നതിനായി ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി നിലവില്‍ വരും. അപ്പീലുകള്‍ ടെലികോം തര്‍ക്കപരിഹാര അപ്‌ലറ്റ് ട്രൈബ്യൂണലുകള്‍ പരിഗണിക്കും. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വിവരാവകാശ അപേക്ഷയില്‍ കൂടി ഇനി വ്യക്തിവിവരങ്ങള്‍ ലഭ്യമാകില്ല. ഇതിനായി വിവരാകാശ നിയമത്തിലെ 8–ാം വകുപ്പ് ഭേദഗതി ചെയ്യും. ആവശ്യം കഴിയുകയോ വ്യക്തികൾ ആവശ്യപ്പെടുകയോ ചെയ്താൽ സ്ഥാപനങ്ങൾ വ്യക്തിവിവരങ്ങൾ മായിച്ചുകളയണം. നൽകിയ വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ അവ തിരുത്താനും മാറ്റം വരുത്താനുമുള്ള അവകാശമുണ്ട്. മരണത്തിനു ശേഷം ഡേറ്റയുടെ അവകാശം നോമിനിക്ക് തീരുമാനിക്കാം.

ബില്ലിന്റെ അവതരണത്തിന് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചു. വ്യക്തിഗത വിവരങ്ങളില്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നു അവര്‍ ആരോപിച്ചു.

The post പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14348 0