israel - Press Link https://presslink.in Bringing News Together, Linking the World Wed, 25 Oct 2023 05:55:50 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png israel - Press Link https://presslink.in 32 32 സിറിയന്‍ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം https://presslink.in/?p=16926&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25b1%25e0%25b4%25bf%25e0%25b4%25af%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25b8%25e0%25b5%2587%25e0%25b4%25a8%25e0%25b4%25be%25e0%25b4%2595%25e0%25b5%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a6%25e0%25b5%258d%25e0%25b4%25b0%25e0%25b4%2599%25e0%25b5%258d%25e0%25b4%2599 https://presslink.in/?p=16926#respond Wed, 25 Oct 2023 05:55:50 +0000 https://presslink.in/?p=16926 സിറിയന്‍ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം. ഇസ്രായേല്‍ സൈന്യമാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.റോക്കറ്റാക്രമണത്തിന് മറുപടിയായാണ് സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേലിനെ ലക്ഷ്യമിട്ട് രണ്ട് റോക്കറ്റുകളാണ് സിറിയയില്‍ നിന്ന് വന്നത്. […]

The post സിറിയന്‍ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം first appeared on Press Link.

]]>
സിറിയന്‍ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം. ഇസ്രായേല്‍ സൈന്യമാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.റോക്കറ്റാക്രമണത്തിന് മറുപടിയായാണ് സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇസ്രായേലിനെ ലക്ഷ്യമിട്ട് രണ്ട് റോക്കറ്റുകളാണ് സിറിയയില്‍ നിന്ന് വന്നത്. ഈ റോക്കറ്റുകള്‍ തൊടുത്തുവിട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേല്‍ സേന അവകാശപ്പെട്ടു. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്ത് വിട്ടിട്ടില്ല. ഇതുസംബന്ധിച്ച് സിറിയയില്‍ നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

അതേസമയം, ഏറ്റവും മാരക ബോംബിങ്ങിലൂടെ 24 മണിക്കൂറിനുള്ളില്‍ 704 ഗസ്സ നിവാസികളെ ഇസ്രായേല്‍ കൊന്നു. ഇതില്‍ 180 ഓളം കുട്ടികളാണ്. ഇതോടെ ആകെ മരണം 5,791 ആയി. ആകെ 2000 കുട്ടികളാണ് മരിച്ചുവീണത്. ഗസ്സയിലെ മനുഷ്യക്കുരുതിയില്‍ ഐക്യരാഷ്ട്ര സഭ അനങ്ങുന്നില്ലെന്ന് മുതിര്‍ന്ന ഫലസ്തീന്‍ പ്രതിനിധി വിമര്‍ശിച്ചു.

വടക്കന്‍ ഗസ്സയില്‍ ആക്രമണം കടുപ്പിക്കുമെന്നും ഗസ്സ സിറ്റിയാണ് ലക്ഷ്യമെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ ബാക്കിയുള്ളവര്‍ തെക്കന്‍ മേഖലയിലേക്ക് ഉടന്‍ മാറണമെന്നും ഇസ്രായേല്‍ സേന വീണ്ടും അന്ത്യശാസനം നല്‍കി. അതേസമയം, തെക്കന്‍ മേഖലകളിലും ബോംബിങ് തുടരുന്നുമുണ്ട്. ഗസ്സക്ക് മാനുഷിക സഹായം ലഭ്യമാക്കുമെന്ന വാഗ്ദാനം പാഴാവുകയാണെന്നും ട്രക്കുകള്‍ക്ക് സഞ്ചരിക്കാന്‍ ഇന്ധനം ലഭിച്ചില്ലെങ്കില്‍ വിതരണം നിര്‍ത്തുമെന്നും ഐക്യരാഷ്ട്ര സഭ ഏജന്‍സി അറിയിച്ചു.

The post സിറിയന്‍ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16926 0
വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ വ്യോമാക്രമണം https://presslink.in/?p=16859&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%2586%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d-%25e0%25b4%25ac%25e0%25b4%25be%25e0%25b4%2599%25e0%25b5%258d%25e0%25b4%2595%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%259c%25e0%25b5%2586%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d https://presslink.in/?p=16859#respond Sun, 22 Oct 2023 07:00:36 +0000 https://presslink.in/?p=16859 പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും അക്രമണം.വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി […]

The post വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ വ്യോമാക്രമണം first appeared on Press Link.

]]>
പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും അക്രമണം.വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചു. വെസ്റ്റ് ബാങ്കിലെ ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം ഗാസയ്ക്ക് മേല്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചതോടെ ഗാസ മുനമ്പ് കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഗാസ സിറ്റിയിലെ ജനങ്ങളോട് തെക്ക്ഭാഗത്തേക്ക് പലായനം ചെയ്യാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ ഇസ്രയേല്‍ ഗാസയില്‍ വിതരണം ചെയ്തു. വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

The post വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ വ്യോമാക്രമണം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16859 0
ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ; മുന്നറിയിപ്പ് https://presslink.in/?p=16849&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2597%25e0%25b4%25be%25e0%25b4%25b8%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%2585%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2596%25e0%25b5%2581%25e0%25b4%25a6%25e0%25b5%258d%25e0%25b4%25b8%25e0%25b5%258d-%25e0%25b4%2586%25e0%25b4%25b6%25e0%25b5%2581%25e0%25b4%25aa https://presslink.in/?p=16849#respond Sat, 21 Oct 2023 09:39:25 +0000 https://presslink.in/?p=16849 ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. എല്ലാവരും ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടതെന്ന് […]

The post ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ; മുന്നറിയിപ്പ് first appeared on Press Link.

]]>
ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. എല്ലാവരും ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടതെന്ന് റെഡ് ക്രസന്റ് പ്രതിനിധി പറഞ്ഞു. അല്‍ അഹ്ലി ആശുപത്രിയില്‍ സംഭവിച്ചത് പോലൊരു കൂട്ടക്കൊല തടയാന്‍ ഉടനടി അടിയന്തര നടപടി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹത്തോടായി റെഡ് ക്രസന്റ് പറഞ്ഞു.

കഴിഞ്ഞദിവസം ഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു.

പള്ളിയില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് നേരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. അതിനിടെ പ്രദേശത്തെ ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും എത്രത്തോളം അത്യാഹിതമുണ്ടായി എന്നത് പരിശോധിക്കുകയാണെന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

‘കഴിഞ്ഞ 13 ദിവസമായി ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ എല്ലാം നഷ്ടമായ നിരപരാധികളായ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാനാണ് പള്ളി ശ്രമിച്ചത്. ഈ നടന്നത് അവഗണിക്കാന്‍ കഴിയാത്ത യുദ്ധക്കുറ്റമാണ്.’-ആക്രമണത്തെക്കുറിച്ച് പള്ളിയിലെ വൈദികര്‍ പറഞ്ഞു.

The post ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ; മുന്നറിയിപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16849 0
സ്റ്റാര്‍ലിങ്ക് സേവനം ആശ്രയിക്കാനൊരുങ്ങി ഇസ്രയേല്‍; സ്പേസ് എക്സുമായി ചര്‍ച്ച നടത്തും https://presslink.in/?p=16797&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b4%25be%25e0%25b4%25b0%25e0%25b5%258d%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2599%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b8%25e0%25b5%2587%25e0%25b4%25b5%25e0%25b4%25a8%25e0%25b4%2582-%25e0%25b4%2586%25e0%25b4%25b6 https://presslink.in/?p=16797#respond Fri, 20 Oct 2023 07:49:44 +0000 https://presslink.in/?p=16797 ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഭൂമിയിലെവിടെയും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന സേവനമാണ് സ്റ്റാര്‍ലിങ്ക്. യുദ്ധബാധിത മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യമെത്തിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തെ ആശ്രയിക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള […]

The post സ്റ്റാര്‍ലിങ്ക് സേവനം ആശ്രയിക്കാനൊരുങ്ങി ഇസ്രയേല്‍; സ്പേസ് എക്സുമായി ചര്‍ച്ച നടത്തും first appeared on Press Link.

]]>
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഭൂമിയിലെവിടെയും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന സേവനമാണ് സ്റ്റാര്‍ലിങ്ക്. യുദ്ധബാധിത മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യമെത്തിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തെ ആശ്രയിക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സുമായി ഇസ്രയേല്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. ഇസ്രയേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്ലോമോ കാര്‍ഹി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ റഷ്യയില്‍ നിന്ന് ആക്രമണം നേരിട്ട യുക്രൈനിലും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം എത്തിച്ചിരുന്നു. ഇസ്രയേലില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കുന്നതിനൊപ്പം സംഘര്‍ഷബാധിത മേഖലിലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും, മേയര്‍മാര്‍ക്കുമെല്ലാം ഉപകരിക്കുമെന്നും കാര്‍ഹി പറഞ്ഞു. നിലവില്‍ സ്റ്റാര്‍ലിങ്ക് സേവനം ഇസ്രയേലില്‍ ലഭ്യമല്ല.

യുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ തടസമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കുമെന്നതാണ് വലിയ നേട്ടം. മിസൈല്‍ ആക്രമണങ്ങളും മറ്റും നിരന്തരം നടക്കുന്ന മേഖലയില്‍ പരമ്പരാഗത കണക്റ്റിവിറ്റി സംവിധാനങ്ങള്‍ തകരാറിലാവാന്‍ സാധ്യതയേറെയാണ്. ചെറിയ കുറച്ച് ഉപകരണങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാനും സാധിക്കും. ഇത് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ചെയ്യാം. എന്നാല്‍ ഇസ്രയേലിന്റെ ആവശ്യത്തിന് സ്പേസ് എക്സ് വഴങ്ങുമോ എന്ന് വ്യക്തമല്ല.

നേരത്തെ യുക്രൈന്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ തുടക്കത്തില്‍ മസ്‌ക് എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് കമ്പനി ആവശ്യമായ സ്റ്റാര്‍ ലിങ്ക് ഉപകരണങ്ങള്‍ യുക്രൈനില്‍ എത്തിച്ചു. യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യുക്രൈന് ഉണ്ടായിരുന്നു. ഇസ്രയേല്‍- ഹമാസ് പോരാട്ടത്തില്‍ ഇസ്രയേലിന്റെ പക്ഷത്താണ് യുഎസ്. അവര്‍ക്ക് ആവശ്യമായ സഹായങ്ങളും നല്‍കിവരുന്നുണ്ട്.

The post സ്റ്റാര്‍ലിങ്ക് സേവനം ആശ്രയിക്കാനൊരുങ്ങി ഇസ്രയേല്‍; സ്പേസ് എക്സുമായി ചര്‍ച്ച നടത്തും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16797 0
ഇസ്രായേല്‍ പിന്തുണ, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിള്‍ സി.ഇ.ഒ https://presslink.in/?p=16692&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b0%25e0%25b4%25be%25e0%25b4%25af%25e0%25b5%2587%25e0%25b4%25b2%25e0%25b5%258d-%25e0%25b4%25aa%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%2581%25e0%25b4%25a3-%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25b5%25e0%25b4%25be https://presslink.in/?p=16692#respond Wed, 18 Oct 2023 07:55:26 +0000 https://presslink.in/?p=16692 ഗാസക്ക് നേരെ കഴിഞ്ഞ 11 ദിവസമായി ഇസ്രായേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സ തേടിയെത്തിയ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലും സയണിസ്റ്റ് ബോംബുകള്‍ പതിച്ചതോടെ, അവിടെ കത്തിച്ചാമ്പലായത് 500-ലേറെ ജീവനുകള്‍. […]

The post ഇസ്രായേല്‍ പിന്തുണ, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിള്‍ സി.ഇ.ഒ first appeared on Press Link.

]]>
ഗാസക്ക് നേരെ കഴിഞ്ഞ 11 ദിവസമായി ഇസ്രായേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സ തേടിയെത്തിയ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലും സയണിസ്റ്റ് ബോംബുകള്‍ പതിച്ചതോടെ, അവിടെ കത്തിച്ചാമ്പലായത് 500-ലേറെ ജീവനുകള്‍. നിരപരാധികളായ പലസ്തീനികള്‍ കൊല്ലപ്പെടുമ്പോഴും ലോക നേതാക്കളും മെറ്റ, ഗൂഗിള്‍ അടക്കമുള്ള ടെക് പ്ലാറ്റുഫോമുകളും ഇസ്രായേലിന് പിന്തുണയറിയിക്കുന്ന തിരക്കിലാണ്.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ ആപ്പുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയും ഇസ്രയേലും അവിടുത്തെ ജനതയും നേരിട്ട ‘ഭീകരാക്രമണത്തെ’ അപലപിച്ചു. എന്നാല്‍ ഗാസയില്‍ കൊല്ലപ്പെട്ട നിരപരാധികളായ പലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ച് ഒന്നും മിണ്ടാത്തതിന്റെ പേരില്‍ ഇരുവരും വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി.

ഗൂഗിളിന്റെ ഇസ്രായേല്‍ ഓഫീസിലെ 2000-ത്തോളം ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയറിയിച്ചുകൊണ്ടായിരുന്നു സുന്ദര്‍ പിച്ചൈ ആദ്യം രംഗത്തുവന്നത്. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ”ഈ വാരാന്ത്യത്തില്‍ ഇസ്രായേലില്‍ നടന്ന ഭീകരാക്രമണങ്ങളിലും രൂക്ഷമാകുന്ന സംഘര്‍ഷങ്ങളിലും അഗാധമായ ദുഃഖമുണ്ട്. ഗൂഗിളിന് ഇസ്രായേലില്‍ രണ്ട് ഓഫീസുകളിലായി 2,000-ത്തിലധികം ജീവനക്കാരുണ്ട്. അവര്‍ അനുഭവിക്കുന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശനിയാഴ്ച മുതല്‍ ഞങ്ങളുടെ അടിയന്തര ശ്രദ്ധ ജീവനക്കാരുടെ സുരക്ഷയിലാണ്. എല്ലാ പ്രാദേശിക ജീവനക്കാരുമായും ബന്ധപ്പെട്ടു, അവരെ പിന്തുണയ്ക്കുന്നത് തുടരും. – സുന്ദര്‍ പിച്ചൈ കുറിച്ചു. പിന്നാലെ, ജൂതവിരുദ്ധതയുമായി(antisemitism) ബന്ധപ്പെട്ട സമൂഹ മാധ്യമ പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. ‘ഈ ഭയാനകമായ നിമിഷത്തില്‍ യഹൂദ വിരുദ്ധതയ്ക്കെതിരെ ശബ്ദിക്കേണ്ടതും നിലകൊള്ളേണ്ടതും പ്രധാനമാണ്. അത് ഒരിക്കലും സ്വീകാര്യമല്ല. ഈ ചരിത്രപരമായ തിന്മയെ അപലപിക്കാനും അവബോധം വളര്‍ത്താനുമുള്ള ഈ പ്രതിബദ്ധതയില്‍ ഒപ്പിടുന്നതില്‍ അഭിമാനിക്കുന്നു’. – ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാല്‍, പലസ്തീനെ കുറിച്ചോ, പലസ്തീനില്‍ നിന്നുള്ള ഗൂഗിളിന്റെ ജീവനക്കാരെ കുറിച്ചോ സി.ഇ.ഒ ഒരുവാക്ക് പോലും പറയാതിരുന്നതിനെതിരെ പലരും രംഗത്തുവരികയുണ്ടായി. ‘എന്റെ മുന്‍ തൊഴില്‍ദാതാവായ ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ കഴിഞ്ഞ ആഴ്ച പലസ്തീനിലെ സംഭവങ്ങളെക്കുറിച്ച് രണ്ടുതവണ പോസ്റ്റുകള്‍ പങ്കുവെച്ചു. ആദ്യം ഗൂഗിള്‍ ഇസ്രായേല്‍ ഓഫീസുകളിലെ ഇസ്രായേലി തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. രണ്ടാമത്തേത് യഹൂദവിരുദ്ധതക്കെതിരായുള്ള പോസ്റ്റും. എന്നാല്‍ പലസ്തീനികളെക്കുറിച്ചോ പലസ്തീനിയന്‍ ഗൂഗിള്‍ ജീവനക്കാരെക്കുറിച്ചോ ഒരു വാക്കുമില്ല, ‘ആന്റിസെമിറ്റിസത്തിനെതിരായ സുന്ദര്‍ പിച്ചൈയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഏരിയല്‍ കോറന്‍ എന്ന മുന്‍ ഗൂഗിള്‍ ജീവനക്കാരി X-ല്‍ പോസ്റ്റ് ചെയ്തു.

ഗൂഗിളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ #NoTechforApartheid എന്ന മുദ്രാവാക്യത്തോടെ ഇസ്രായേല്‍ സൈന്യത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുന്നത് നിര്‍ത്താന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടപ്പോള്‍ ‘സുന്ദര്‍’ ഒന്നും പറഞ്ഞില്ല. ഒരാഴ്ചയ്ക്കുള്ളില്‍ സൈന്യം 2,000-ലധികം ഗാസക്കാരെ കൊല്ലുകയും ഒരു ദശലക്ഷം ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും അല്ലെങ്കില്‍ മരണം വരിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിങ്ങള്‍കൊന്നും പറയാനില്ലേ..? എന്നും അവര്‍ ചോദിച്ചു.

ഏരിയല്‍ കോറന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും എക്സിന്റെ 4 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്. പലരും അവരുടെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തുവരുന്നുണ്ട്. എന്നാല്‍, കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ, ജീവനക്കാര്‍ക്കായി രണ്ടാമതൊരു ‘ഇന്റേണല്‍ ഇ-മെയിലു’മായി ഗൂഗിള്‍ സി.ഇ.ഒ എത്തി. പുതിയ ഇ-മെയിലില്‍, രണ്ട് പ്രത്യേക പാരഗ്രാഫുകളിലായി ഗൂഗിളിലെ ജൂത ജീവനക്കാര്‍ക്കും പലസ്തീനിയന്‍, അറബ്, മുസ്‌ലിം ജീവനക്കാര്‍ക്കുമുള്ള പിന്തുണയും അവരുടെ സുരക്ഷയിലുള്ള ആശങ്കയും അറിയിച്ച് സുന്ദര്‍ പിച്ചൈ രംഗത്തുവന്നിട്ടുണ്ട്.

”ഇസ്രായേലിലെ ഗൂഗിളര്‍മാര്‍ ഇപ്പോഴും സുരക്ഷിതമായ ഇടങ്ങളില്‍ അഭയം പ്രാപിക്കുന്നു. ഞങ്ങളുടെ ടെല്‍ അവീവ്, ഹൈഫ ഓഫീസുകളില്‍ ഷെല്‍ട്ടറുകള്‍ ഉണ്ട്, അവ ആവശ്യമുള്ള ഗൂഗിളര്‍മാര്‍ക്കായി തുറന്നിരിക്കുന്നു,” -പിച്ചൈ അറിയിച്ചു. ‘ ഇസ്ലാമോഫോബിയയുടെ വര്‍ധനവ് തങ്ങളുടെ പലസ്തീന്‍, അറബ്, മുസ്‌ലിം ജീവനക്കാരെ ആഴത്തില്‍ ബാധിക്കുന്ന’തായും യുദ്ധത്തിനും മാനുഷിക പ്രതിസന്ധിക്കും ഇടയില്‍ ഗാസയിലെ പലസ്തീന്‍ പൗരന്മാര്‍ക്ക് കടുത്ത നാശനഷ്ടവും ജീവഹാനിയും നേരിടേണ്ടിവരുന്നത് ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ഇ-മെയിലില്‍ കുറിച്ചു. ഇസ്രായേലിലും, ഗാസയിലും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നോണ്‍-പ്രൊഫിറ്റ് സ്ഥാപനങ്ങള്‍ക്ക് കമ്പനി 8 മില്യണ്‍ ഡോളര്‍ ഗ്രാന്റായി നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

The post ഇസ്രായേല്‍ പിന്തുണ, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിള്‍ സി.ഇ.ഒ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16692 0
ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ https://presslink.in/?p=16684&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2597%25e0%25b4%25be%25e0%25b4%25b8-%25e0%25b4%2586%25e0%25b4%25b6%25e0%25b5%2581%25e0%25b4%25aa%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25af%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25b5%25e0%25b5%258d%25e0%25b4%25af%25e0%25b5%258b%25e0%25b4%25ae%25e0%25b4%25be%25e0%25b4%2595%25e0%25b5%258d https://presslink.in/?p=16684#respond Wed, 18 Oct 2023 02:58:24 +0000 https://presslink.in/?p=16684 ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് […]

The post ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ first appeared on Press Link.

]]>
ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.

അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്‍ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു. ഈ മാസം 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.

യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. അതിനിടെ, തെക്കൻ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഷെല്ലാക്രമണത്തിൽ ഹിസ്ബുല്ല പക്ഷത്തെ 4 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം പലസ്തീൻകാർ ഉൾപ്പെടെ തങ്ങുന്ന തെക്കൻ ഗാസയിലാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ വിടാനായി അനുമതി തേടി ആയിരക്കണക്കിനു വിദേശികളും റഫാ അതിർത്തിയിലുണ്ട്. ഇസ്രയേൽ അനുമതി ലഭിക്കാതെ ഈജിപ്ത് ഈ വഴി തുറക്കില്ല.

The post ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16684 0
ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും https://presslink.in/?p=16651&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259c%25e0%25b5%258b-%25e0%25b4%25ac%25e0%25b5%2588%25e0%25b4%25a1%25e0%25b5%25bb-%25e0%25b4%25a8%25e0%25b4%25be%25e0%25b4%25b3%25e0%25b5%2586-%25e0%25b4%2587%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b0%25e0%25b4%25af%25e0%25b5%2587%25e0%25b4%25b2%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586%25e0%25b4%25a4 https://presslink.in/?p=16651#respond Tue, 17 Oct 2023 05:04:38 +0000 https://presslink.in/?p=16651 ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല […]

The post ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും first appeared on Press Link.

]]>
ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിന്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.

അതേസമയം, നിരപരാധികൾ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിൻ നെതന്യാഹുവിനുവിനുണ്ട്. ഗാസയ്ക്കുള്ളിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന്
മറ്റൊരു തടസം.

The post ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16651 0
ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ് https://presslink.in/?p=16648&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2597%25e0%25b4%25be%25e0%25b4%25b8%25e0%25b4%25af%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%2581%25e0%25b4%25ae%25e0%25b5%2587%25e0%25b5%25bd-%25e0%25b4%2586%25e0%25b4%2595%25e0%25b5%258d%25e0%25b4%25b0%25e0%25b4%25ae%25e0%25b4%25a3%25e0%25b4%2582-%25e0%25b4%25a4%25e0%25b5%2581%25e0%25b4%259f https://presslink.in/?p=16648#respond Tue, 17 Oct 2023 05:01:52 +0000 https://presslink.in/?p=16648 ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി […]

The post ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ് first appeared on Press Link.

]]>
ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ, പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്.

ഇസ്രയേൽ ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. എന്നാൽ ഗാസ എന്നും കയ്യടക്കി വെക്കാനോ അവിടെ സ്ഥിരമായി തങ്ങാനോ ഉദ്ദേശമില്ലെന്ന് യുഎന്നിലെ ഇസ്രയേൽ വക്താവ് വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിൻ നെതന്യാഹുവിനുവിനുണ്ട്.

ഗാസയ്ക്കുള്ളിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന 120 ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന് മറ്റൊരു തടസം. ലെബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെ അവിടുത്തെ ചില മേഖലകളിൽ നിന്ന് ജനങ്ങളെ ഇസ്രയേൽ ഒഴിപ്പിച്ചു തുടങ്ങി.

ഗാസയ്ക്കുള്ളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വടക്കൻ ഗാസയിൽനിന്ന് അഞ്ചുലക്ഷം പേർ വീടുവിട്ടു. ലക്ഷക്കണക്കിനാളുകൾ തെരുവിലാണ്. ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്ന ഇന്ധനം കൂടി ഇന്ന് തീരുമെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

The post ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16648 0
ഹമാസിനെതിരായ പോരാട്ടം രൂക്ഷം; സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേൽ https://presslink.in/?p=16645&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b9%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2586%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b0%25e0%25b4%25be%25e0%25b4%25af-%25e0%25b4%25aa%25e0%25b5%258b%25e0%25b4%25b0%25e0%25b4%25be%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%2582-%25e0%25b4%25b0%25e0%25b5%2582 https://presslink.in/?p=16645#respond Tue, 17 Oct 2023 04:59:52 +0000 https://presslink.in/?p=16645 ഹമാസിനെതിരായ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ, സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേലിൽ ആലോചന. സംഘർഷം 10 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ്, പൗരൻമാർക്കും ആയുധങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ഫസ്റ്റ് റെസ്പോണ്ടേഴ്സിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ പൊലീസിന്റെ നീക്കം. […]

The post ഹമാസിനെതിരായ പോരാട്ടം രൂക്ഷം; സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേൽ first appeared on Press Link.

]]>
ഹമാസിനെതിരായ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ, സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേലിൽ ആലോചന. സംഘർഷം 10 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ്, പൗരൻമാർക്കും ആയുധങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ഫസ്റ്റ് റെസ്പോണ്ടേഴ്സിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ പൊലീസിന്റെ നീക്കം.

രാജ്യത്തെ വിവിധ നഗരങ്ങളിൽ നിലവിലുള്ള ഫസ്റ്റ് റെസ്പോണ്ടർ യൂണിറ്റുകൾ വിപുലീകരിക്കുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇത്താമർ ബെൻ ഗിവിർ, പൊലീസ് കമ്മിഷണർ കോബി ഷബ്തായ് എന്നിവർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 347 പുതിയ യൂണിറ്റുകൾക്കാണ് രൂപം നൽകുക. ഇത്രയും യൂണിറ്റുകളിലായി 13,200 പൊലീസ് വൊളണ്ടിയർമാർ രംഗത്തിറങ്ങും. ഇവരുടെ പേര് പട്ടികപ്പെടുത്തി റൈഫിളും പ്രൊട്ടക്ടീവ് ഗീയറും നൽകാനാണു തീരുമാനം.

ഇസ്രയേലിലെ അതിർത്തി ഗ്രാമങ്ങളിൽ വർഷങ്ങളായി ഇത്തരം സ്വയം പ്രതിരോധ യൂണിറ്റുകൾ നിലവിലുണ്ട്. സൈന്യത്തിൽനിന്നു വിരമിച്ചവരാണ് ഈ സംഘത്തിലെ പ്രധാനികൾ. ഇവർക്ക് ആയുധങ്ങളും പ്രത്യേക പരിശീലനവും നൽകും. ആക്രമണങ്ങൾ ഉണ്ടാകുന്ന പക്ഷം സൈന്യവുമായും പൊലീസുമായും സഹകരിച്ച് അതിനെ നേരിടുകയാണ് ഇവരുടെ പ്രാഥമിക ദൗത്യം.

വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
ഒക്ടോബർ ഏഴിന് രാവിലെ അവിചാരിതമായി ഹമാസ് സായുധ സംഘം ഇസ്രയേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഹമാസിനെ ഉൻമൂലനം ചെയ്യുമെന്ന് വ്യക്തമാക്കി യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ ഇപ്പോഴും ഗാസ മുനമ്പിൽ ഉൾപ്പെടെ വ്യോമാക്രമണം തുടരുകയാണ്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മാത്രം 1400ൽ അധികം പേർ മരിച്ചെന്നാണ് കണക്ക്.

The post ഹമാസിനെതിരായ പോരാട്ടം രൂക്ഷം; സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേൽ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16645 0
ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ! https://presslink.in/?p=16632&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25b8%25e0%25b5%258d%25e0%25b4%25b0%25e0%25b4%25af%25e0%25b5%2587%25e0%25b4%25b2%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%25b5%25e0%25b5%2580%25e0%25b4%259f%25e0%25b5%2581%25e0%25b4%2595%25e0%25b4%25b3%25e0%25b5%258d-%25e0%25b4%2585%25e0%25b4%2595%25e0%25b5%258d%25e0%25b4%25b0 https://presslink.in/?p=16632#respond Tue, 17 Oct 2023 04:27:06 +0000 https://presslink.in/?p=16632 മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സമാവാക്യങ്ങളെ തകിടം മറിക്കുന്നതായിരുന്നു ഓക്ടോബര്‍ 7 തിയതി ഇസ്രയേലിലേക്ക് കയറിയുള്ള പലസ്തീന്‍ സായുധ സംഘമായ ഹമാസിന്‍റെ ആക്രമണം. ഈ ആക്രമണത്തിന്‍റെതെന്ന് കരുതുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏഴ് മണിക്കൂര്‍ മുമ്പാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് […]

The post ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ! first appeared on Press Link.

]]>
മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സമാവാക്യങ്ങളെ തകിടം മറിക്കുന്നതായിരുന്നു ഓക്ടോബര്‍ 7 തിയതി ഇസ്രയേലിലേക്ക് കയറിയുള്ള പലസ്തീന്‍ സായുധ സംഘമായ ഹമാസിന്‍റെ ആക്രമണം. ഈ ആക്രമണത്തിന്‍റെതെന്ന് കരുതുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏഴ് മണിക്കൂര്‍ മുമ്പാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) , തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. അതിര്‍ത്തിയിലെ കമ്പി വേലി തകര്‍ത്ത് ബൈക്കുകളില്‍ എത്തിയ ഹമാസ് സംഘങ്ങള്‍ ഇസ്രയേലിലെ വീടുകളില്‍ കയറി ആളുകളെ വെടിവയ്ക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹമാസ് അംഗത്തിന്‍റെ ശരീരത്തിലുണ്ടായിരുന്ന ക്യാമറയിലെ കാഴ്ചകളാണ് ഇവയെന്ന് കരുതുന്നു. എന്നാല്‍, വീഡിയോ ചിത്രീകരിച്ച ദിവസം എപ്പോഴാണെന്ന് വ്യക്തമല്ല. ഓക്ടോബര്‍ ഏഴാം തിയതിയിലെ വീഡിയോയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘ട്രിഗര്‍ വാണിംഗ്, റോ ഫൂട്ടേജ്: നിരപരാധികളായ ഇസ്രായേലി സമൂഹത്തെ ഹമാസ് ജിഹാദികൾ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. വീഡിയോ ചിത്രീകരിച്ച ഭീകരനെ ഇസ്രായേൽ സുരക്ഷാ സേന നിർവീര്യമാക്കി,” ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ട്വറ്ററില്‍ (X) വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. ‘ഗാസയെയും തെക്കൻ ഇസ്രായേലിനെയും വേർതിരിക്കുന്ന ഇസ്രായേൽ അതിർത്തി കടന്ന് ആയുധധാരികളായ ഹമാസ് തീവ്രവാദികൾ ബൈക്കിൽ സഞ്ചരിക്കുന്നതാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള എഡിറ്റ് ചെയ്ത ക്ലിപ്പിലുള്ളതെന്ന്’ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവർ ഒരു സുരക്ഷാ ബൂത്ത് കടന്ന് സാധാരണക്കാരുടെ വീടുകളിലേക്ക് പ്രവേശിക്കുന്നു. പാർക്ക് ചെയ്തിരുന്ന ആംബുലൻസിന്‍റെ ടയറിലേക്കും വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. വീടുകളുടെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന സംഘം ഓരോ മുറിയിലും കയറി പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം.

The post ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16632 0