The post ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ first appeared on Press Link.
]]>ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.
അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്‍ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു. ഈ മാസം 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.
യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. അതിനിടെ, തെക്കൻ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഷെല്ലാക്രമണത്തിൽ ഹിസ്ബുല്ല പക്ഷത്തെ 4 പേർ കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം പലസ്തീൻകാർ ഉൾപ്പെടെ തങ്ങുന്ന തെക്കൻ ഗാസയിലാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ വിടാനായി അനുമതി തേടി ആയിരക്കണക്കിനു വിദേശികളും റഫാ അതിർത്തിയിലുണ്ട്. ഇസ്രയേൽ അനുമതി ലഭിക്കാതെ ഈജിപ്ത് ഈ വഴി തുറക്കില്ല.
The post ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ first appeared on Press Link.
]]>The post ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും first appeared on Press Link.
]]>ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.
അതേസമയം, നിരപരാധികൾ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിൻ നെതന്യാഹുവിനുവിനുണ്ട്. ഗാസയ്ക്കുള്ളിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന്
മറ്റൊരു തടസം.
The post ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും first appeared on Press Link.
]]>The post ഗാസയിലുണ്ടായ മാനുഷിക പ്രതിസന്ധി നേരിടുന്നതിനാണ് മുന്‍ഗണന; ഹമാസിനെ വിമര്‍ശിച്ച് ബൈഡന്‍ first appeared on Press Link.
]]>‘അല്‍ ഖ്വയ്ദയെ ഹമാസ് പരിശുദ്ധരാക്കുന്നു. ആക്രമണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുമ്പോഴാണ് എത്ര ഭയാനകമാണ് യുദ്ധമെന്ന് തിരിച്ചറിയുന്നത്. 27 അമേരിക്കക്കാരുള്‍പ്പെടെ ആയിരം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇസ്രയേലുമായി സഹകരിച്ച് ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരെ മോചിപ്പിക്കുന്നതില്‍ തങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.
‘ഗാസയിലെ മാനുഷിക പ്രതിസന്ധിയെ അടിയന്തരമായി നേരിടുന്നതിനാണ് മുന്‍ഗണന. ഹമാസിന്റെ ആക്രമണങ്ങളില്‍ ഭൂരിപക്ഷം പലസ്തീനികള്‍ക്കും ബന്ധമില്ല. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി അവര്‍ ദുരിതം അനുഭവിക്കുന്നു. ഞങ്ങള്‍ക്ക് അത് കാണാതെ പോകാനാവില്ല.’ ബൈഡന്‍ പറഞ്ഞു.
The post ഗാസയിലുണ്ടായ മാനുഷിക പ്രതിസന്ധി നേരിടുന്നതിനാണ് മുന്‍ഗണന; ഹമാസിനെ വിമര്‍ശിച്ച് ബൈഡന്‍ first appeared on Press Link.
]]>