The post മാലിന്യം വലിച്ചെറിയുന്നവർക്ക് അരലക്ഷം രൂപ പിഴയും മൂന്നു വർഷം വരെ തടവും first appeared on Press Link.
]]>മാലിന്യനിർമാർജനത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. മുനിസിപ്പാലിറ്റി നിയമം ഭേദഗതിചെയ്തശേഷം വൈകാതെ, പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പാവും. മാലിന്യസംസ്‌കരണരംഗത്ത് സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, പദ്ധതിമേൽനോട്ടത്തിന് പ്രത്യേക സമിതി, മാലിന്യസംസ്‌കരണനിധി തുടങ്ങിയവയും നിയമപരമായി ഉറപ്പാക്കും.
നിലവിൽ സർക്കാർ ഉത്തരവുകളിലേ യൂസർ ഫീ വ്യവസ്ഥയുള്ളൂ. ഇത് പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചു. യൂസർ ഫീ കുടിശ്ശിക കെട്ടിടനികുതിക്കൊപ്പം ഈടാക്കാം.തദ്ദേശസ്ഥാപനങ്ങളിൽ തുടങ്ങാനിരിക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികളെ അതതിടത്തെ ജനപ്രതിനിധികൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ നിയമപരമാക്കും. ജനപ്രതിനിധികളുടെ എതിർപ്പും പ്രതിഷേധങ്ങളുമൊക്കെ നിയമഭേദഗതിയിലൂടെ നിയന്ത്രിക്കും.ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ വ്യവസ്ഥവേണമെന്ന ചർച്ച വന്നെങ്കിലും പിന്നീടതു വേണ്ടെന്നുവച്ചു.
The post മാലിന്യം വലിച്ചെറിയുന്നവർക്ക് അരലക്ഷം രൂപ പിഴയും മൂന്നു വർഷം വരെ തടവും first appeared on Press Link.
]]>