palestine - Press Link https://presslink.in Bringing News Together, Linking the World Sun, 19 Nov 2023 09:47:28 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png palestine - Press Link https://presslink.in 32 32 പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ https://presslink.in/?p=17210&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b4%25b2%25e0%25b4%25b8%25e0%25b5%258d%25e0%25b4%25a4%25e0%25b5%2580%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2587%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b0%25e0%25b4%25a3%25e0%25b5%258d%25e0%25b4%259f%25e0%25b4%25be%25e0%25b4%2582%25e0%25b4%2598%25e0%25b4%259f https://presslink.in/?p=17210#respond Sun, 19 Nov 2023 09:46:50 +0000 https://presslink.in/?p=17210 പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ.32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക. ഇന്ത്യന്‍ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 […]

The post പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ first appeared on Press Link.

]]>
പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ.32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക.

ഇന്ത്യന്‍ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടണ്‍ സഹായശേഖരങ്ങളാണ് അയച്ചതെന്ന് വിദേശാകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു. പലസ്തീന്‍ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സഹായവസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പലസ്തീനിലേക്കുള്ള ഇന്ത്യയുടെ ആദ്യ സഹായമെത്തിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 22-നായിരുന്നു.

ഗാസയിലേക്ക് നിലവില്‍ സഹായമെത്തിക്കാന്‍ സാധ്യമാവുന്ന ഒരേയൊരു മാര്‍ഗം റഫാ അതിര്‍ത്തിയാണ്. ഇതുതന്നെ പൂര്‍ണതോതില്‍ അനുവദിക്കപ്പെട്ടതല്ല. അല്‍ ആരിഷ് വിമാനത്താവളത്തില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഈജിപ്ത് – ഗാസ അതിര്‍ത്തിയായ റഫാ.ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ പ്രവേശിച്ച് അപ്രതീക്ഷിത ആക്രമണം നടത്തി 1,200-ഓളം പേരെ കൊലപ്പെടുത്തുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ പ്രതിരോധ സേന ശക്തമായി തിരിച്ചടിച്ചു. ഇപ്പോള്‍ സംഘര്‍ഷം ഏഴാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗാസയില്‍ നിലവില്‍ 12,300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ അയ്യായിരത്തോളം പേര്‍ കുഞ്ഞുങ്ങളാണ്. ഇസ്രയേല്‍ പ്രദേശത്തുനിന്ന് ഇപ്പോഴും പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല.

The post പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17210 0
ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ https://presslink.in/?p=16684&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2597%25e0%25b4%25be%25e0%25b4%25b8-%25e0%25b4%2586%25e0%25b4%25b6%25e0%25b5%2581%25e0%25b4%25aa%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25af%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25b5%25e0%25b5%258d%25e0%25b4%25af%25e0%25b5%258b%25e0%25b4%25ae%25e0%25b4%25be%25e0%25b4%2595%25e0%25b5%258d https://presslink.in/?p=16684#respond Wed, 18 Oct 2023 02:58:24 +0000 https://presslink.in/?p=16684 ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് […]

The post ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ first appeared on Press Link.

]]>
ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.

അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്‍ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു. ഈ മാസം 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.

യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. അതിനിടെ, തെക്കൻ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഷെല്ലാക്രമണത്തിൽ ഹിസ്ബുല്ല പക്ഷത്തെ 4 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം പലസ്തീൻകാർ ഉൾപ്പെടെ തങ്ങുന്ന തെക്കൻ ഗാസയിലാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ വിടാനായി അനുമതി തേടി ആയിരക്കണക്കിനു വിദേശികളും റഫാ അതിർത്തിയിലുണ്ട്. ഇസ്രയേൽ അനുമതി ലഭിക്കാതെ ഈജിപ്ത് ഈ വഴി തുറക്കില്ല.

The post ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16684 0