srf cyber crime - Press Link https://presslink.in Bringing News Together, Linking the World Mon, 12 Jun 2023 16:39:45 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png srf cyber crime - Press Link https://presslink.in 32 32 ഈലിങ്കുകളിൽ ക്ലിക്ക്ചെയ്യരുതേ! മുന്നറിയിപ്പുമായി കേരള പൊലീസ് https://presslink.in/?p=12304&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2588%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2599%25e0%25b5%258d%25e0%25b4%2595%25e0%25b5%2581%25e0%25b4%2595%25e0%25b4%25b3%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2595%25e0%25b5%258d%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%259a%25e0%25b5%2586%25e0%25b4%25af https://presslink.in/?p=12304#respond Mon, 12 Jun 2023 16:39:45 +0000 https://presslink.in/?p=12304 ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട്വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക്ചെയ്യുകയോ, ഡൗൺലോഡ്ചെയ്യുകയോ, ആപ്പ്ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യ രുതെന്ന്പൊലീസ്മുന്നറിയിപ്പ്നൽകി. തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക്ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ്വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ […]

The post ഈലിങ്കുകളിൽ ക്ലിക്ക്ചെയ്യരുതേ! മുന്നറിയിപ്പുമായി കേരള പൊലീസ് first appeared on Press Link.

]]>
ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട്വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക്ചെയ്യുകയോ, ഡൗൺലോഡ്ചെയ്യുകയോ, ആപ്പ്ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യ രുതെന്ന്പൊലീസ്മുന്നറിയിപ്പ്നൽകി. തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക്ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ്വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക്ലഭ്യമാകു വാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാ ൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ്
സോഷ്യൽമീഡിയയിലൂടെ അറിയിച്ചു .

കുറിപ്പിന്റെ പൂർണരൂപം
ലിങ്കുകൾ ക്ലിക്ക്ചെയ്യരുതേ!
ഇമെയിൽ മുഖാന്തിരവും സോഷ്യൽ മീ ഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക്ചെയ്യുകയോ, ഡൗൺലോഡ്ചെയ്യുകയോ, ആപ്പ്ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താ ൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ , ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പു കാർക്ക്ലഭ്യമാകുവാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

The post ഈലിങ്കുകളിൽ ക്ലിക്ക്ചെയ്യരുതേ! മുന്നറിയിപ്പുമായി കേരള പൊലീസ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=12304 0
‘പണി’ യൂട്യൂബ് വീഡിയോയ്‌ക്ക് ലൈക്ക് അടിക്കൽ ; പാർട്ട്ടൈം ജോലിയെന്ന പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ https://presslink.in/?p=11537&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b4%25a3%25e0%25b4%25bf-%25e0%25b4%25af%25e0%25b5%2582%25e0%25b4%259f%25e0%25b5%258d%25e0%25b4%25af%25e0%25b5%2582%25e0%25b4%25ac%25e0%25b5%258d-%25e0%25b4%25b5%25e0%25b5%2580%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25af%25e0%25b5%258b%25e0%25b4%25af%25e0%25b5%258d https://presslink.in/?p=11537#respond Tue, 16 May 2023 09:33:05 +0000 https://presslink.in/?p=11537 ഓൺലൈൻ രംഗത്തെ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എത്ര കിട്ടിയാലും പഠിക്കില്ലെന്ന പരാതി കേരളത്തിൽ ഇന്നും തുടരുകയാണ്. പല തരത്തിലുള്ള ഹൈടെക്ക് തട്ടിപ്പുകളാണ് ഇപ്പോഴുള്ളത്. അതിനാൽ എപ്പോഴും ശ്രദ്ധ വേണം. ഇനി, യൂട്യൂബിൽ ലൈക്കുകളും സബ്സ്ക്രൈബേർസിനെയും നേടാൻ സഹായിക്കുന്ന കമ്പനിയുടെ […]

The post ‘പണി’ യൂട്യൂബ് വീഡിയോയ്‌ക്ക് ലൈക്ക് അടിക്കൽ ; പാർട്ട്ടൈം ജോലിയെന്ന പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ first appeared on Press Link.

]]>
ഓൺലൈൻ രംഗത്തെ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എത്ര കിട്ടിയാലും പഠിക്കില്ലെന്ന പരാതി കേരളത്തിൽ ഇന്നും തുടരുകയാണ്. പല തരത്തിലുള്ള ഹൈടെക്ക് തട്ടിപ്പുകളാണ് ഇപ്പോഴുള്ളത്. അതിനാൽ എപ്പോഴും ശ്രദ്ധ വേണം. ഇനി, യൂട്യൂബിൽ ലൈക്കുകളും സബ്സ്ക്രൈബേർസിനെയും നേടാൻ സഹായിക്കുന്ന കമ്പനിയുടെ പാർട്ട് ടൈം ജോലിക്കായി നിങ്ങളെ ആരെങ്കിലും സമീപിച്ചാൽ സൂക്ഷിക്കുക ! ഓൺലൈൻ രംഗത്തെ ലക്ഷകണക്കിന് രൂപ നഷ്ടപ്പെടാവുന്ന തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണിത്. കഴിഞ്ഞ മാസം കൊച്ചിയിൽ അഞ്ചോളം പേർക്കാണ് അവർ അധ്വാനിച്ചുണ്ടാക്കിയ പണം സൈബർ തട്ടിപ്പുകാരുടെ വലയിൽ വീണതോടെ നഷ്ടപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസം 22 നാണ് യൂട്യൂബർമാർക്ക് കൂടുതൽ സബ്സ്ക്രൈബേർസിനെയും ആവശ്യമായ ലൈക്കുകളും നേടാൻ സഹായിക്കുന്ന കമ്പനിയെന്ന പേരിൽ ഫോർട്ട് കൊച്ചി സ്വദേശിനിക്ക് വാട്സാപ്പിൽ ജോലി സംബന്ധമായ ഒരു സന്ദേശം ലഭിക്കുന്നത്. ലൈക്ക് ചെയ്ത ഓരോ വീഡിയോയ്ക്കും 50 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ജോലി താരതമ്യേന എളുപ്പവും ലഭിക്കുന്ന പ്രതിഫലം ആരെയും ആകർഷിക്കുന്നതും ആയതിനാൽ യുവതി ജോലി സ്വീകരിച്ചു.

തുടക്കത്തിൽ ഒരു അക്കൗണ്ട് നമ്പർ നൽകി ചെറിയൊരു തുക ട്രാൻസ്ഫർ ചെയ്യാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. തുക അടച്ചതോടെ യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്തതിനുള്ള കമ്മീഷൻ ഉൾപ്പെടുന്ന ഒരു റിട്ടേൺ പേയ്‌മെന്റ് തിരികെ ലഭിച്ചു. വലിയ തുക നിക്ഷേപിച്ചാൽ കമ്മീഷനും റിട്ടേണും ആനുപാതികമായി കൂടുതലായിരിക്കുമെന്നും പിന്നീട് അവർ അറിയിച്ചു. തുടർന്ന് മാർച്ച് 22, 23 തീയതികളിലായി 39.38 ലക്ഷം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി യുവതി അയച്ചത്. എന്നാൽ കമ്മീഷൻ ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞ പണമൊന്നും യുവതിക്ക് ലഭിച്ചില്ല എന്ന് പോലീസ് പറയുന്നു.

സമാന രീതിയിൽ എരൂർ സ്വദേശിക്കും പണം നഷ്ടപ്പെട്ടിരുന്നു. 19.40 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ പോയത്. കൂടാതെ 11.25 ലക്ഷം രൂപ നഷ്ടപ്പെട്ട മുളവുക്കാട് സ്വദേശിയുടെയും 1.3 ലക്ഷം രൂപ നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെയും പരാതികൾ കൊച്ചി സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട് . യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകൾക്കും വീഡിയോകൾക്കും മറ്റും ലൈക്കുകൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കായും തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നുണ്ട്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ വ്യാജമാണ്. തട്ടിപ്പിന് ഇരയായവരിൽ പലരും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് ബന്ധപ്പെടുന്നത് എന്നും ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

തട്ടിപ്പിന് ഇരയായവർ പണം അയക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ പലതും പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ഗ്രാമീണ ശാഖകളിൽ വ്യാജ ഐഡി ഉപയോഗിച്ച് ആരംഭിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരകൾ പണം അയച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതികൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റും. ഇങ്ങനെ ലഭിക്കുന്ന പണം പ്രതി ക്രിപ്‌റ്റോ കറൻസികളാക്കി മാറ്റുന്നതിനാൽ ആർക്കും പണം കണ്ടെത്താൻ കഴിയുകയുമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേസുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പിന്നിൽ സംഘടിത സംഘങ്ങളുണ്ട് എന്നും പോലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചകളിലും എറണാകുളം റൂറൽ സൈബർ പോലീസ് സ്‌റ്റേഷനിൽ സമാനമായ പരാതികൾ ലഭിച്ചിരുന്നു. ജനുവരി മുതൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യം പാർട്ട് ടൈം ജോലി തട്ടിപ്പാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

മിക്ക തട്ടിപ്പുകാരും തങ്ങളുടെ ഇരകളെ സോഷ്യൽ മീഡിയയിലൂടെയാണ് ആകർഷിക്കുന്നത്. അതിനാൽ അധിക പണം സമ്പാദിക്കാനുള്ള തൊഴിൽ അവസരം വാഗ്‌ദാനം ചെയ്യുന്ന ഒരു സന്ദേശമോ ഫോൺ കോളോ വന്നാൽ അപേക്ഷിക്കുന്നതിന് മുമ്പ് ആദ്യം കമ്പനിയെക്കുറിച്ച് അന്വേഷിക്കണം. തിരിച്ചറിയൽ കാർഡുകൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ ജാഗ്രത പാലിക്കുക. നിയമാനുസൃതമായ തൊഴിലുടമകൾ ഒരിക്കലും ഒരു ജോലിക്കായി പണം അയക്കാൻ ആവശ്യപ്പെടില്ല. അതിനാൽ അവരിൽ നിന്ന് പണം സ്വീകരിക്കുകയോ കൊടുക്കുകയോ ചെയ്യരുത്.

The post ‘പണി’ യൂട്യൂബ് വീഡിയോയ്‌ക്ക് ലൈക്ക് അടിക്കൽ ; പാർട്ട്ടൈം ജോലിയെന്ന പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=11537 0
ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖല പാൻ ഇന്ത്യ പൊലീസ് പിടിയിലായി https://presslink.in/?p=11404&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25af%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%258f%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b4%25b5%25e0%25b5%2581%25e0%25b4%2582-%25e0%25b4%25b5%25e0%25b4%25b2%25e0%25b4%25bf%25e0%25b4%25af https://presslink.in/?p=11404#respond Fri, 12 May 2023 09:17:20 +0000 https://presslink.in/?p=11404 ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖലകളിലൊന്ന് തകർത്തിരിക്കുകയാണ് ഹരിയാന പൊലീസ്. ഹരിയാനയിലെ നുഹ് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാൻ ഇന്ത്യ നെറ്റ്വർക്കാണ് പൊലീസ് പിടിയിലായത്. രാജ്യമെമ്പാടുമുള്ള 28,000ത്തോളം ആളുകളെ കബളിപ്പിച്ച് 100 കോടിയോളം രൂപ സംഘം തട്ടിയെടുത്തിയിട്ടുണ്ടെന്നാണ് Haryana […]

The post ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖല പാൻ ഇന്ത്യ പൊലീസ് പിടിയിലായി first appeared on Press Link.

]]>
ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖലകളിലൊന്ന് തകർത്തിരിക്കുകയാണ് ഹരിയാന പൊലീസ്. ഹരിയാനയിലെ നുഹ് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാൻ ഇന്ത്യ നെറ്റ്വർക്കാണ് പൊലീസ് പിടിയിലായത്. രാജ്യമെമ്പാടുമുള്ള 28,000ത്തോളം ആളുകളെ കബളിപ്പിച്ച് 100 കോടിയോളം രൂപ സംഘം തട്ടിയെടുത്തിയിട്ടുണ്ടെന്നാണ് Haryana പൊലീസ് പറയുന്നത്.

ഏപ്രിൽ 27, 28 തീയതികളിൽ നുഹ് ജില്ലയിലെ 14 ഗ്രാമങ്ങളിൽ 320 ലൊക്കേഷനുകളിലായി ഒരേ സമയം 102 പൊലീസ് സംഘങ്ങൾ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. 5,000 പൊലീസുകാർ റെയ്ഡിൽ പങ്കെടുത്തു. ആകെ 125 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുമുണ്ട്. ഒരൊറ്റ സംഘം എന്നതിനപ്പുറത്തേക്ക് തട്ടിപ്പ് സംഘങ്ങളുടെ ഒരു കൂട്ടായ്മ എന്നൊക്കെ പറയാവുന്ന വിധത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

പൊലീസ് പുറത്ത് വിട്ട വിവരങ്ങളനുസരിച്ച് വിവിധ രീതിയിലാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഫേസ്ബുക്ക് ഒഎൽഎക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കുറഞ്ഞ നിരക്കിൽ ബൈക്കുകളും കാറുകളും മൊബൈൽ ഫോണുകളുമൊക്കെ വാഗ്ദാനം ചെയ്ത് ഇരകളെ വശീകരിക്കുന്നതാണ് ഇതിലൊന്ന്. വലയിൽ വീണവരുടെ കൈയ്യിൽ നിന്നും കൊറിയർ, ഡെലിവറി ചാർജ് എന്ന പേരിലൊക്കെ പണം തട്ടിയെടുക്കും. സോഷ്യൽ മീഡിയയിൽ ആകർഷകമായ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ നഗ്നതാ പ്രദർശനത്തിന് പ്രേരിപ്പിച്ച് സ്ക്രീൻ റെക്കോർഡ് ചെയ്തും സംഘം പണം തട്ടിയിരുന്നു. തട്ടിപ്പുകൾ കേന്ദ്രീകരിക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞതിനേത്തുടർന്നാണ് കർശന നടപടികളിലേക്ക് ഹരിയാന പൊലീസ് കടന്നത്. റെയ്ഡിൽ, 166 വ്യാജ ആധാർ കാർഡുകളും അഞ്ച് പാൻ കാർഡുകളും 128 എടിഎം കാർഡുകളും 66 മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കൊപ്പം 99 സിം കാർഡുകളും അഞ്ച് പിഒഎസ് മെഷീനുകളും മൂന്ന് ലാപ്‌ടോപ്പുകളും കണ്ടെത്താൻ പൊലീസിനായി. തുടർച്ചയായ ചോദ്യം ചെയ്യലുകളിൽ കുറ്റവാളികളുടെ പ്രവർത്തനരീതിയെക്കുറിച്ചും റെയ്ഡിൽ കണ്ടെത്തിയ വ്യാജ സിം കാർഡുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുമുണ്ട്

രാജ്യത്തെ 14 ടെലിക്കോം സർക്കിളുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 347 സിം കാർഡുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. സ്വകാര്യ പൊതുമേഖല ബാങ്കുകളുടെ 219 അക്കൗണ്ടുകളും 140 യുപിഐ ഐഡികളും ഇവർ ഉപയോഗപ്പെടുത്തിയിരുന്നു. കുറ്റവാളികൾക്ക് വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണുകളും ലഭ്യമാക്കുന്ന ശൃംഖല തകർക്കാനായെന്നാണ് ഹരിയാന പൊലീസ് കരുതുന്നത്. കേസ് അന്വേഷണത്തിൽ സഹായിക്കാൻ നിയോഗിച്ച 40 സൈബർ വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ട് വരാനും പൊലീസിനായി. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രധാനമായും ഓൺ‌ലൈനായി ആക്റ്റീവ് ചെയ്തവയാണ്. അതും സാധാരണക്കാരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗപ്പെടുത്തി. ജോലിയും മറ്റും വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും മൊബൈൽ നമ്പറുകളും സംഘം കൈക്കലാക്കിയിരുന്നു. ഇവ ഉപയോഗിച്ചാണ് അക്കൌണ്ടുകളുടെ കെവൈസി ഓതന്റിക്കേഷൻ നടത്തിയത്. അന്വേഷണത്തിൽ വ്യാജ സിം കാർഡുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും പ്രധാന ഉറവിടം രാജസ്ഥാനിലെ ഭരത്പൂർ ജില്ലയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മൊത്തം 16 കേസുകളാണ് പിടിയിലായവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം പ്രവർത്തിച്ചിരുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 സൈബർ ക്രിമിനലുകളെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിൽ നിന്നും 20 പേർ, ഉത്തർപ്രദേശിൽ നിന്നും 19 പേർ, ഹരിയാനയിൽ നിന്നും 211 പേർ എന്നിങ്ങനെ നീളുന്നു കൂട്ടുപ്രതികളുടെ എണ്ണം. 18 -നും 35 -നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ എല്ലാവരും തന്നെ. മൂന്നോ നാലോ പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

 

The post ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖല പാൻ ഇന്ത്യ പൊലീസ് പിടിയിലായി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=11404 0