studio ghibli - Press Link https://presslink.in Bringing News Together, Linking the World Thu, 03 Apr 2025 15:33:21 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png studio ghibli - Press Link https://presslink.in 32 32 ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം https://presslink.in/?p=21481&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%25bb%25e0%25b4%25a1%25e0%25b4%25be%25e0%25b4%25af%25e0%25b4%25be%25e0%25b5%25bd-%25e0%25b4%25aa%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b5%2586-%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%25bb%25e0%25b4%25a1%25e0%25b5%258d https://presslink.in/?p=21481#respond Thu, 03 Apr 2025 15:33:21 +0000 https://presslink.in/?p=21481 ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ […]

The post ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം first appeared on Press Link.

]]>
ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ ജിബ്ലി സ്റ്റൈലിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള ഈ ഫീച്ചർ കൊണ്ടുന്നന്നതോടെ ഓപ്പൺ എഐയുടെ സെർവറുകളുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇത്രയ്ക്കും വൈറൽ ആകുന്നതിന് മുമ്പ് പെട്ടന്ന് തന്നെ ചിത്രങ്ങൾ ജനറേറ്റ് ചെയ്ത് വന്നിരുന്നു. എന്നാലിപ്പോൾ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. മാർച്ച് 25നാണ്‌ ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ജിബ്ലിയുടെ ആനിമേഷൻ ശൈലിയിലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള സൗകര്യം ചാറ്റ് ജിപിടിയിൽ അവതരിപ്പിച്ചത്.

 

സ്വന്തം ചിത്രങ്ങളും സഹപ്രവത്തകരുടെ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് ജിബ്ലി സ്റ്റൈലിലേക്ക് മാറ്റാൻ സാധിക്കുന്നതോടെ വൻ ജന സ്വീകാര്യതയാണ് ഈ ഫീച്ചറിന് ലഭിച്ചത്. പലരും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റക്കും സുഹൃത്തുക്കളുമായും ജിബ്ലി സ്റ്റൈൽ ക്രിയേറ്റ് ചെയ്യാനുള്ള തിക്കുംതിരക്കുമായി പിന്നീട്.

 

 

The post ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21481 0