The post 330 രൂപ മുടക്കിയാൽ 100 വർഷം വാലിഡിറ്റി,യാത്ര ചെയ്തത് ആയിരങ്ങൾ; ടോൾ കമ്പനിക്കു കോടികളുടെ നഷ്ടമുണ്ടാക്കിയ ഹാക്കിങ് first appeared on Press Link.
]]>പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൈബർ തട്ടിപ്പുകളുടെ ഏറ്റവും പുതിയ മുഖം വ്യക്തമാകുന്ന അന്വേഷണവും കണ്ടെത്തലുമാണ് ഗുഡ്ഗാവിലെ ഘംറോജ് ടോൾ പ്ലാസയിൽ നടന്നിരിക്കുന്നത്. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവർക്കായിരുന്നു പ്രതിമാസം 330 രൂപയ്ക്കു പാസ് നൽകിയത്. ടോൾ കമ്പനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് 330 രൂപയുടെ പാസിന്റെ ഉപയോഗ പരിധി 100 വർഷമാക്കി ഉയർത്തിയത്.
ടോൾ പ്ലാസ കടന്ന വാഹനങ്ങളുടെ രേഖകൾ പരിശോധിച്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ ) വ്യാജ പാസുകൾ ഉപയോഗിച്ച് ടോൾ ഓപ്പറേറ്റർക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ 1050 പേരെ 70 ദിവസങ്ങൾ കൊണ്ട് കണ്ടെത്തി. പാസില്‍ മാത്രമല്ല സൈനികരുടെയും പൊലീസിന്റെയും മറ്റു ഇളവുകളുള്ളവരുടെയും തിരിച്ചറിയൽ രേഖകളും വ്യാജമായി നിർമിച്ചതായി കണ്ടെത്തിയത്രെ.
നാഷണൽ ഹൈവേ അതോറിറ്റി ഓൺലൈൻ പാസ് നൽകുന്നതു താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. പ്രതിദിനം 25000 വാഹനങ്ങളാണ് സോഹ്ന എലിവേറ്റഡ് പാതയിലെ ഘംറോജ് ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നത്. എന്തായാലും പ്രാഥമിക അന്വേഷണം നടക്കുന്നതേയുള്ളൂ. പൊലീസ് നിലവിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയുടെ വാസ്തവം പരിശോധിച്ചശേഷമായിരിക്കും നടപടി.
The post 330 രൂപ മുടക്കിയാൽ 100 വർഷം വാലിഡിറ്റി,യാത്ര ചെയ്തത് ആയിരങ്ങൾ; ടോൾ കമ്പനിക്കു കോടികളുടെ നഷ്ടമുണ്ടാക്കിയ ഹാക്കിങ് first appeared on Press Link.
]]>