whatsapp video call - Press Link https://presslink.in Bringing News Together, Linking the World Mon, 28 Aug 2023 14:07:01 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png whatsapp video call - Press Link https://presslink.in 32 32 വാട്ട്സ്ആപ്പിൽ പുതിയ മുന്നറിയിപ്പ്; യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട തട്ടിപ്പ് https://presslink.in/?p=15284&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%25be%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25b8%25e0%25b5%258d%25e0%25b4%2586%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25aa%25e0%25b5%2581%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25af-%25e0%25b4%25ae%25e0%25b5%2581%25e0%25b4%25a8 https://presslink.in/?p=15284#respond Mon, 28 Aug 2023 14:07:01 +0000 https://presslink.in/?p=15284 പുതിയ അടവുമായി വാട്ട്സ്ആപ്പില്‍ സജീവമായിരിക്കുകയാണ് തട്ടിപ്പുകാര്‍. യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട പുതിയ ഗ്രൂപ്പിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‌‍ സജീവമാകുന്നത്. ആളുകളെ വിളിക്കാനും അവരെ പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. […]

The post വാട്ട്സ്ആപ്പിൽ പുതിയ മുന്നറിയിപ്പ്; യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട തട്ടിപ്പ് first appeared on Press Link.

]]>
പുതിയ അടവുമായി വാട്ട്സ്ആപ്പില്‍ സജീവമായിരിക്കുകയാണ് തട്ടിപ്പുകാര്‍. യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട പുതിയ ഗ്രൂപ്പിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‌‍ സജീവമാകുന്നത്. ആളുകളെ വിളിക്കാനും അവരെ പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, വൻകിട കമ്പനികളുടെ സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ കമ്പനിയിലെ പ്രധാനപ്പെട്ട ആളുകളായി നടിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. നിരവധി പേർക്കാണ് കോളുകളും സന്ദേശങ്ങളും വന്നിട്ടുള്ളതെന്ന് പുറത്തുവന്ന റിപ്പോർട്ടുകള്‍ പറയുന്നു.

ഐഎഎൻഎസിന്റെ റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ ഒരു വലിയ മീഡിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് ഇത്തരത്തിലുള്ള വ്യാജ അന്താരാഷ്ട്ര കോളുകളിൽ ഭൂരിപക്ഷവും ലഭിച്ചത്. ‘ഇത് കാണുമ്പോൾ എനിക്ക് മറുപടി നൽകുക. നന്ദി’ എന്നീ സന്ദേശങ്ങളും തട്ടിപ്പിന് ഇരയായവരുടെ ഫോണിലെത്തി. ജോർജിയയിലെ അറ്റ്‌ലാൻറ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോ +1 (773) എന്നിങ്ങനെ സ്ഥലങ്ങളിലെ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകൾ ഭൂരിപക്ഷം പേർക്കും ലഭിച്ചത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇത്തരത്തിലെ അനാവശ്യ കോളുകൾ കാരണം ഇന്ത്യയിലെ നിരവധി പേർ ആശയക്കുഴപ്പത്തിലായിരുന്നു. ഈ കോളുകൾ വഴി ആളുകളുടെ പണം നഷ്‌ടപ്പെടുകയോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരുകയോ ചെയ്യുമെന്ന ആശങ്കയും ഉയർന്നിരുന്നു.

ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നാണ് പലർക്കും ഈ കോളുകൾ അന്ന് ലഭിച്ചത്. ഇന്ത്യയിൽ ഏകദേശം 500 ദശലക്ഷം ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇതിൽ പലരും ദിനം പ്രതി പല സൈബർ തട്ടിപ്പുകൾക്കും ഇരയാകുന്നുണ്ട്. ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന് തോന്നിക്കുന്ന കോളുകളാണ് ഇന്ത്യക്കാർക്ക് ലഭിച്ചിരുന്നത്.

+251 (എത്യോപ്യ), +62 (ഇന്തോനേഷ്യ), +254 (കെനിയ), +84 (വിയറ്റ്നാം) തുടങ്ങിയ ടെലിഫോൺ കോഡുകളിൽ ആരംഭിക്കുന്നവയായിരുന്നു.ടു ഫാക്ടർ ഓതൻറിഫിക്കേഷൻ (2FA) ഓണാക്കുക, ലിങ്കുകൾ ഓപ്പൺ ആക്കുന്നതിൽ ജാഗ്രത പാലിക്കുക, സ്പാം തടയുക/റിപ്പോർട്ട് ചെയ്യുക, ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നടപടികളാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനായി സ്വീകരിക്കേണ്ടത്.

The post വാട്ട്സ്ആപ്പിൽ പുതിയ മുന്നറിയിപ്പ്; യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട തട്ടിപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15284 0
വീഡിയോ കോളിലൂടെ ഹണി ട്രാപ്പിൽ പെട്ടാൽ ചെയ്യേണ്ടതെന്ത്?കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. https://presslink.in/?p=14043&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%2580%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25af%25e0%25b5%258b-%25e0%25b4%2595%25e0%25b5%258b%25e0%25b4%25b3%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2582%25e0%25b4%259f%25e0%25b5%2586-%25e0%25b4%25b9%25e0%25b4%25a3%25e0%25b4%25bf-%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b4%25be https://presslink.in/?p=14043#respond Fri, 28 Jul 2023 13:50:52 +0000 https://presslink.in/?p=14043 സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. […]

The post വീഡിയോ കോളിലൂടെ ഹണി ട്രാപ്പിൽ പെട്ടാൽ ചെയ്യേണ്ടതെന്ത്?കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. first appeared on Press Link.

]]>

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്‌ളീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും.
ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?
ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക.
NB : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക

The post വീഡിയോ കോളിലൂടെ ഹണി ട്രാപ്പിൽ പെട്ടാൽ ചെയ്യേണ്ടതെന്ത്?കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14043 0
വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ; പുതിയ ഫീച്ചറുകൾ https://presslink.in/?p=13924&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b4%25b3%25e0%25b5%2581%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%25b5%25e0%25b4%25be%25e0%25b4%259f%25e0%25b5%258d https://presslink.in/?p=13924#respond Wed, 26 Jul 2023 14:38:48 +0000 https://presslink.in/?p=13924 ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ. വാട്ട്സാപ്പിന്റെ ‌ഔദ്യോഗിക ചേഞ്ച്‌ലോഗിലാണ് വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് […]

The post വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ; പുതിയ ഫീച്ചറുകൾ first appeared on Press Link.

]]>
ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ. വാട്ട്സാപ്പിന്റെ ‌ഔദ്യോഗിക ചേഞ്ച്‌ലോഗിലാണ് വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്.

അജ്ഞാത കോളർ ഫീച്ചർ സൈലന്റ് ആക്കുന്ന സൈലൻസ് അൺ നോൺ കോളേഴ്‌സ് ഫംഗ്‌ഷൻ ഉടനെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇൻകമിംഗ് കോളുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച് അജ്ഞാത കോളർമാരിൽ നിന്നുള്ളവ. സെറ്റിംഗ്സ് – പ്രൈവസി – കോളുകൾ എന്നതിലേക്ക് പോയി അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ സൈലന്റ് ആക്കാൻ ഉപയോക്താക്കൾക്ക് കഴിയും.

സ്പാം കോളുകളും തടയാൻ ഇത് വഴി സാധിക്കും. വാട്ട്സ്ആപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളില്‌ 15 പേരെ വരെ ഒരേ സമയം ആഡ് ചെയ്യാൻ കഴിയുന്ന ഫീച്ചർ കമ്പനി പരീക്ഷിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു. നേരത്തെ ഇത് ഏഴായിരുന്നു.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആപ്പിന്റെ ഫീച്ചറാണ് ചാറ്റ് ലോക്ക്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ.

അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോൺ ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക.ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു.

The post വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ; പുതിയ ഫീച്ചറുകൾ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13924 0
വിഡിയോ കോൾ വഴി എഐ ടെക്നോളജി ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത https://presslink.in/?p=13736&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25af%25e0%25b5%258b-%25e0%25b4%2595%25e0%25b5%258b%25e0%25b5%25be-%25e0%25b4%25b5%25e0%25b4%25b4%25e0%25b4%25bf-%25e0%25b4%258e%25e0%25b4%2590-%25e0%25b4%259f%25e0%25b5%2586%25e0%25b4%2595%25e0%25b5%258d%25e0%25b4%25a8%25e0%25b5%258b%25e0%25b4%25b3 https://presslink.in/?p=13736#respond Wed, 19 Jul 2023 08:05:29 +0000 https://presslink.in/?p=13736 മെസേജിലോ മറ്റോ ഒരു സുഹൃത്ത് പണം ആവശ്യപ്പെട്ടാൽ നാം ഒന്നു സംശയിക്കും. എന്നാൽ ആ സുഹൃത്തിന്റെ വിഡിയോ കോൾ വന്നാൽ പേടിക്കാനൊന്നുമില്ലെന്നാണ് കരുതുന്നത് എങ്കിൽ നിങ്ങളുടെ പണം നഷ്ടമായേക്കാം. എഐ ടെക്നോളജിയുടെ വികാസത്തിനൊപ്പം അതിന്റെ ദുരുപയോഗ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകാനൊരുങ്ങുന്നത്. […]

The post വിഡിയോ കോൾ വഴി എഐ ടെക്നോളജി ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത first appeared on Press Link.

]]>
മെസേജിലോ മറ്റോ ഒരു സുഹൃത്ത് പണം ആവശ്യപ്പെട്ടാൽ നാം ഒന്നു സംശയിക്കും. എന്നാൽ ആ സുഹൃത്തിന്റെ വിഡിയോ കോൾ വന്നാൽ പേടിക്കാനൊന്നുമില്ലെന്നാണ് കരുതുന്നത് എങ്കിൽ നിങ്ങളുടെ പണം നഷ്ടമായേക്കാം. എഐ ടെക്നോളജിയുടെ വികാസത്തിനൊപ്പം അതിന്റെ ദുരുപയോഗ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകാനൊരുങ്ങുന്നത്.

വിഡിയോകളിൽ പ്രശസ്തരുടെ മുഖം മാറ്റി സിനിമകളും സംഭാഷണങ്ങളും സ‍ൃഷ്ടിക്കുന്ന ഡീപ് ഫെയ്ക് സാങ്കേതികതയെക്കുറിച്ചു നാം വായിച്ചു, ഇത്തരം സംവിധാനങ്ങൾ ഒരു കൂട്ടം തട്ടിപ്പുകാരുടെ കയ്യിൽ എത്തിപ്പെട്ടാലെന്തായിരിക്കും സംഭവിക്കുന്നതെന്നും നോക്കാം.അടുത്ത സുഹൃത്ത് വിഡിയോ കോൾ വിളിച്ചു പണം തട്ടിയ സംഭവം വൻ വാർത്തയായതോടെയാണ് ഡീപ് ഫെയ്ക് ഇത്തരം പ്രശ്നങ്ങളും ഉണ്ടാക്കുമെന്നു മനസിലായത്.

നിങ്ങളുടെ പ്രൊഫൈലുകൾ നിരീക്ഷിച്ചു, അടുത്ത ബന്ധമുള്ള എന്നാൽ അൽപ്പം അകലെ താമസിക്കുന്ന സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സാധ്യമാക്കുന്നത് . ജനറേറ്റീവ് അഡ്‌വേർസറിയൽ നെറ്റ്‌വർക്കുകൾ പോലുള്ള ഡീപ് ലേർണിംഗ് അൽഗോരിതങ്ങൾ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

നിർമിത ബുദ്ധിയെ പരിശീലിപ്പിക്കാനും അതോടൊപ്പം ശബ്ദം അനുകരിക്കാനുമൊക്കെ എഐ ടൂളുകളുണ്ട്. പല വിദേശ പാട്ടുകാരും അവർ ഒരിക്കലും ചിന്തിക്കാത്ത പാട്ടുകള്‍ പോലും പാടുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രൊഫൈലിൽ അപ്​ലോഡ് ചെയ്ത ഏതെങ്കിലും വിഡിയോയിലെ ശബ്ദമുപയോഗിച്ചു എഐ ജനറേറ്റഡ് വോയിസ് നിർമിച്ചെടുക്കും.

താമസിയാതെ ഫോണിലേക്കു പണം ആവശ്യപ്പെട്ടു മെസേജെത്തും. വിശ്വാസ്യത തോന്നാനായി വിഡിയോ കോളും വിളിക്കും. തിരക്കിനിടയിലോ മറ്റോ കൂടുതൽ വിശദാംശങ്ങളന്വേഷിക്കാതെ പണം ഇടുകയാണെങ്കിൽ അമളി പറ്റുമെന്നുറപ്പ്.വാട്സ്ആപ് ഡെസ്‌ക്‌ടോപ്പ് വേർഷനിൽ വോയ്‌സ്, വിഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചതോടെയാണ് ഫേക് വീഡിയോ കോളിങിനു വാട്സ്ആപ് ഡെസ്‌ക്‌ടോപ്പ് വേർഷൻ തട്ടിപ്പുകാർ തെരഞ്ഞെടുക്കാനാരംഭിച്ചത്.

ഫേക്ക് വീഡിയോ കോളുകൾ എങ്ങനെ തിരിച്ചറിയാം

വിഡിയോയുടെ ഗുണനിലവാരം ശ്രദ്ധിക്കാം

വിഡിയോ പലപ്പോഴും കൃത്യമായ അനുപാതത്തിൽ ആകണമെന്നില്ല

അസാധാരണമായ പശ്ചാത്തലം ഉണ്ടോ എന്ന് ശ്രദ്ധിക്കുക

കോൺടാക്ട് ലിസ്റ്റിൽ ഉള്ള നമ്പറിൽ നിന്നാണോ കോൾ വരുന്നതെന്ന് ശ്രദ്ധിക്കാം.ഏതെങ്കിലും ആപിന്റെ വാട്ടർമാർക് ഉണ്ടോയെന്ന് ശ്രദ്ധിക്കാം.

പ്രതികരിക്കുന്നതിന് മുന്നേ യഥാർത്ഥ വ്യക്തിയുടേതെന്നുറപ്പുള്ള നമ്പറിൽ ബന്ധപ്പെടാം.

പരിചയമില്ലാത്ത വിഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായ അഭ്യർത്ഥന നടത്തിയാൽ പ്രതികരിക്കാതിരിക്കുക.

ഇത്തരത്തിൽ വ്യാജകോളുകളുടെ വിവരം ‌‌‌‌‌‌‌‌ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കുക. സേവനം 24 മണിക്കൂറും ലഭ്യമാണ്.

The post വിഡിയോ കോൾ വഴി എഐ ടെക്നോളജി ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13736 0
വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം: വാട്ട്സാപ്പിൽ പുതിയ ഫീച്ചർ https://presslink.in/?p=11866&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%2580%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25af%25e0%25b5%258b-%25e0%25b4%2595%25e0%25b5%258b%25e0%25b4%25b3%25e0%25b4%25bf%25e0%25b4%25a8%25e0%25b4%25bf%25e0%25b4%259f%25e0%25b5%2586-%25e0%25b4%25b8%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%25b0%25e0%25b5%2580%25e0%25b5%25bb https://presslink.in/?p=11866#respond Tue, 30 May 2023 10:23:23 +0000 https://presslink.in/?p=11866 വീഡിയോ കോളിനിടെ സ്ക്രീന് ഷെയര് ചെയ്യാന് കഴിയുന്ന ഫീച്ചര് അവതരിപ്പിച്ച് പ്രമുഖ ഇന്സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. നിലവില് പരീക്ഷണാടിസ്ഥാനത്തില് മാത്രമാണ് ഈ ഫീച്ചര് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് ആന്ഡ്രോയ്ഡ് 2.23.11.19 അപ്ഡേറ്റിനായി വാട്സാപ്പ് ബീറ്റ വേര്ഷന് ഇന്സ്റ്റാള് […]

The post വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം: വാട്ട്സാപ്പിൽ പുതിയ ഫീച്ചർ first appeared on Press Link.

]]>
വീഡിയോ കോളിനിടെ സ്ക്രീന് ഷെയര് ചെയ്യാന് കഴിയുന്ന ഫീച്ചര് അവതരിപ്പിച്ച് പ്രമുഖ ഇന്സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. നിലവില് പരീക്ഷണാടിസ്ഥാനത്തില് മാത്രമാണ് ഈ ഫീച്ചര് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് ആന്ഡ്രോയ്ഡ് 2.23.11.19 അപ്ഡേറ്റിനായി വാട്സാപ്പ് ബീറ്റ വേര്ഷന് ഇന്സ്റ്റാള് ചെയ്യുന്നവര്ക്കായി പുതിയ ഫീച്ചര് ലഭ്യമാകും.
ഗൂഗിള് മീറ്റ്, സൂം മീറ്റ് എന്നിവയില് നിലവില് ഈ ഫീച്ചര് ലഭ്യമാണ്. സമാനമായ ഫീച്ചറാണ് വാട്ട്സാപ്പും അവതരിപ്പിക്കുന്നത്. സ്ക്രീനില് പങ്കുവെച്ചിരിക്കുന്ന വിവരങ്ങള് കാണാനും ആശയവിനിമയം നടത്താനും ഇത് വഴി സാധിക്കും. വാട്ട്സാപ്പിന്റെ പുതിയ അപ്ഡേറ്റുകളില് മാത്രമാകും ഈ ഫീച്ചര് ലഭ്യമാവുക. വലിയ ഗ്രൂപ്പ് കോളുകളില് ഈ സേവനം ലഭ്യമാകില്ല എന്നത് ഒരു ദൗര്ബല്യമാണ്.

The post വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം: വാട്ട്സാപ്പിൽ പുതിയ ഫീച്ചർ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=11866 0
വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാം https://presslink.in/?p=11423&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%25be%25e0%25b4%259f%25e0%25b5%258d%25e0%25b4%25b8%25e0%25b5%258d%25e0%25b4%2586%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b5%258d-%25e0%25b4%25ae%25e0%25b5%2581%25e0%25b4%2596%25e0%25b4%25be%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b4%25b0%25e0%25b4%2582-%25e0%25b4%258e%25e0%25b4%25a4 https://presslink.in/?p=11423#respond Fri, 12 May 2023 10:04:49 +0000 https://presslink.in/?p=11423 ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തട്ടിപ്പുകളിൽ വീഴാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോളുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂകോളർ […]

The post വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാം first appeared on Press Link.

]]>
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തട്ടിപ്പുകളിൽ വീഴാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോളുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂകോളർ ആപ്പുമായി സഹകരിച്ച്, തട്ടിപ്പ് കോളുകൾ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറിന് ഉടൻ തന്നെ രൂപം നൽകുന്നതാണ്.

ഇന്റർനെറ്റ് മുഖാന്തരമുള്ള തട്ടിപ്പ് കോളുകളാണ് ഇത്തരത്തിൽ തിരിച്ചറിയാൻ സാധിക്കുക. നിലവിൽ, ഈ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ എല്ലാ ഉപഭോക്താക്കളിലേക്കും ലഭ്യമാക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റർനാഷണൽ നമ്പറുകളിൽ നിന്നും തട്ടിപ്പ് കോളുകൾ ഉയരുന്നതിന്റെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

The post വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=11423 0