വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

Advertisements
Advertisements

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 27 ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ എത്തിച്ചേരേണ്ടതാണ്.

Advertisements

 

ഫീൽഡ് വർക്കർ കം കേസ് വർക്കർ (1 ഒഴിവ്)

യോഗ്യത: MSW/PG in (Psychology/Sociology). 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപ വേതനം.

Advertisements

 

കുക്ക് (1 ഒഴിവ്)

അഞ്ചാം ക്ലാസ്സ് പാസാകണം.
പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 12000 രൂപ വേതനം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com,

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights