തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വര്‍ധന തുടരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 81 താത്കാലിക ബാച്ചുകള്‍ അനുവദിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവും കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും. 2021ല്‍ തുടങ്ങിയ താല്ക്കാലിക ബാച്ചുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഉണ്ടായിരുന്നു. ഇത് ഈ വര്‍ഷവും തുടരും.
പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി
