സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. 44,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 5545 രൂപയായി.
24ന് ശേഷം സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്ന് 45,000 രൂപയായിരുന്നു സ്വര്‍ണവില. ദിവസങ്ങള്‍ക്കിടെ 640 രൂപയാണ് കുറഞ്ഞത്. അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Advertisements
Advertisements
Advertisements