ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം

Advertisements
Advertisements

കൽപ്പറ്റ: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ്ങ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ മുഴുവൻ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഫുഡ്സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷൻ നിർബന്ധമാണ്. സ്ഥാപനത്തിലെ ഭക്ഷണപദാർത്ഥം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റെടുത്തിരിക്കണം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights