ഉൾവസ്ത്രങ്ങൾ മോഷ്ടിക്കുകയും നഗ്നതാ പ്രദർശനവും; അജ്ഞാതനെ തേടി പോലീസ്

Advertisements
Advertisements

ബെംഗളൂരു: സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ മാത്രം തെരെഞ്ഞെടുത്ത് മോഷ്ടിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതും പതിവാക്കിയ അജ്ഞാതനായി അന്വേഷണം ഊര്‍ജിതമാക്കി ബെംഗളൂരു പോലീസ്. ഇയാള്‍ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെയാണ് രാജഗോപാല്‍ നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാടകവീട് അന്വേഷിക്കാനെന്ന വ്യാജേനയെത്തി അജ്ഞാതനായ യുവാവ് ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്നാണ് സ്ത്രീകളുടെ പരാതി. വീടുകളുടെ ടെറസില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയതായും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും ഇയാള്‍ക്കെതിരേ പരാതിയുണ്ട്.

Advertisements

പുരുഷന്മാര്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ വീടുകളിലെത്തി വാടകവീട് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളിലും ഇതേയാള്‍ എത്തിയിരുന്നു. വാടകയ്ക്ക് നല്‍കുമോ എന്ന് ചോദിച്ച്‌ വീടിനുള്ളില്‍ കയറുന്ന പ്രതി വീട് മുഴുവൻ നോക്കുകയും കുളിമുറിയില്‍ കയറുകയും ചെയ്യും. ഏറെനേരം കഴിഞ്ഞാണ് ഇയാള്‍ കുളിമുറിയില്‍ നിന്ന് ഇറങ്ങുക. തുടര്‍ന്ന് വീടിന്റെ പിറകുവശത്തേക്ക് പോവുകയും ഇവിടെസൂക്ഷിച്ചിരിക്കുന്ന ഉള്‍വസ്ത്രങ്ങളും ബ്ലൗസുകളും മോഷ്ടിക്കുന്നതുമാണ് പതിവെന്നും പോലീസ് പറഞ്ഞു.

ഇത്തരത്തില്‍ വസ്ത്രം മോഷ്ടിക്കുന്നതിനിടെയാണ് പ്രദേശവാസികളിലൊരാള്‍ പ്രതിയുടെ വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ ആണ് പരാതിയിൽ ഉൾപ്പെടുത്തിയത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights