Adipurush Hanuman Seat:ഹനുമാനായി സീറ്റൊരുക്കിയും പൂജ ചെയ്തും കാണികൾ, ആദിപുരുഷിന് ഗംഭീര സ്വീകരണം

Advertisements
Advertisements

പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന സിനിമയെ പടക്കം പൊട്ടിച്ചും ജയ് വിളിച്ചും വരവേറ്റ് ആരാധകര്‍. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാന് വേണ്ടി സീറ്റ് ഒഴിച്ചിടുമെന്ന അണിയറപ്രവര്‍ത്തകരുടെ തീരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഹനുമാനായി സീറ്റ് മാറ്റിവെയ്ക്കുന്നതിന്റെയും ഈ സീറ്റില്‍ ആരാധകര്‍ പൂജ നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ്. ഹനുമാന്റെ ചിത്രങ്ങളും പ്രതിമകളും പല തിയേറ്ററുകളിലും ഹനുമാനായി ഒഴിച്ചിട്ട സീറ്റില്‍ വെച്ചിട്ടുണ്ട്. പലരും ഹനുമാനായി പഴവും മറ്റും അര്‍പ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭഗവാന്‍ ഹനുമാന്റെ ഇരിപ്പിടം എന്ന് കുറിച്ചാണ് പലരും വീഡിയോകള്‍ പങ്കുവെച്ചിട്ടുള്ളത്. രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നും അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാനായി സീറ്റ് ഒഴിച്ചിടുമെന്നുമാണ് പ്രചാരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

Advertisements

രാജ്യത്ത് പലയിടത്തും നാലുമണിയോടെ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം നടന്നിരുന്നു. സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കില്‍ ആദ്യ ദിനം തന്നെ സിനിമ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights