ശരീരവും മനസ്സും ഒരുപോലെ പ്രണയാതുരമായി ഉണ്ടാകുന്ന സംയോഗത്തിനൊടുവിലാണ് പുതു ജീവന്റെ പിറവിയുണ്ടാകുന്നത് എന്ന സങ്കല്‍പമെല്ലാം ഇല്ലാതെയാവുകയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമെന്ന് നേരത്തെ തെളിയിച്ച ആധുനിക ശാസ്ത്രം ഇപ്പോഴിതാ ആണും പെണ്ണുമില്ലെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമെന്ന് തെളിയിക്കുന്നു. നൈതികവും നിയമപരവുമായ ചോദ്യങ്ങള്‍ ഒരുപാട് ബാക്കി നില്‍ക്കുമ്പോഴും, അണ്ഡവും ബീജവുമില്ലാതെ കൃത്രിമ മനുഷ്യ ഭ്രൂണത്തിന് ജന്മം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന ഒരു സംയുക്ത സംരംഭത്തിലാണ് ശാസ്ത്രം ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. മനുഷ്യ വികാസത്തിന്റെ ആദിമഘട്ടത്തിലുള്ള ഭ്രൂണങ്ങളോട് സമാനമായ ഒന്നാണിത്. മസ്തിഷ്‌കമോ മിടിക്കുന്ന ഹൃദയമോ ഇതിനില്ല എന്നാല്‍, മറുപിള്ളയായും, ഭ്രൂണമധ്യമായുമൊക്കെ വികസിക്കാവുന്ന കോശങ്ങള്‍ ഇതിലുണ്ട്.
ഗര്‍ഭം അലസിപ്പോകുന്നതിനുള്ള ജീവശാസ്ത്രപരമായ കാരണങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശാന്‍ ഈ കണ്ടുപിടുത്തത്തിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. മാത്രമല്ല, വിരളമായ ജനിതക വൈകല്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കും ഈ കണ്ടുപിടുത്തം സഹായകരമാകും. കൃത്രിമ ഭ്രൂണങ്ങള്‍ പക്ഷെ ബ്രിട്ടന്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും നിയമ പരിധിയില്‍ പെടുന്നതല്ല. അതുകൊണ്ട് തന്നെ മനുഷ്യ ഭ്രൂണം ലബോറട്ടറികളില്‍ പരീക്ഷണ വസ്തുവാക്കുന്നത് സംബന്ധിച്ച് നിരവധി നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മാത്രമല്ല, ഇത്തരമൊരു പരീക്ഷണത്തിന്റെ നൈതികതയും ചോദ്യം ചെയ്യപ്പെട്ടേക്കാം.
നിലവിലെ നിയമങ്ങള്‍ പ്രകാരം പരമാവധി 14 ദിവസം വരെ മാത്രമാണ് ഭ്രൂണങ്ങളെ ലാബിനുള്ളില്‍ വികസിപ്പിക്കാന്‍ അനുവാദമുള്ളു. അതുകഴിഞ്ഞാല്‍ പിന്നെ ഗര്‍ഭകാല സ്‌കാനുകളിലൂടെയും മറ്റും വേണം പഠനം തുടരാന്‍ അതേസമയം ഭ്രൂണ വളര്‍ച്ചയുടെ സുപ്രധാന ഘട്ടമായ 14 മുതല്‍ 28 ദിവസം വരെയുള്ള കാലയളവിലെ പരിണാമങ്ങള്‍ പഠിക്കുന്നതിനായിട്ടായിരുന്നു ഇപ്പോള്‍ കൃത്രിമ ഭ്രൂണം സൃഷ്ടിച്ചത്.
ബോസ്റ്റണില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സ്റ്റെം സെല്‍ റിസര്‍ച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജിലെ ഫെല്ലോ ആയ പ്രൊഫസര്‍ മഗ്ദലെന സെര്‍ണിക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംബ്രിയോണിക് സ്റ്റെം കോശങ്ങളുടെ റീ പ്രോഗ്രാമിംഗിലൂടെ മനുഷ്യ ഭ്രൂണത്തിന് സമാനമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നാണ് അവര്‍ പറഞ്ഞത്. പൂര്‍ണ്ണമായും സ്റ്റെം കോശങ്ങളില്‍ നിന്നാണ് അതിനെ വികസിപ്പിച്ചെടുക്കുന്നതെന്നും, ബീജമോ അണ്ഡമോ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൃത്രിമ ഭ്രൂണങ്ങള്‍ ഒരു പരിധിക്ക് അപ്പുറം വളരുമോ എന്ന കാര്യത്തില്‍ വ്യക്തത ഇനിയും കൈവന്നിട്ടില്ല. എന്നാല്‍, അത്തരമൊരു ഭ്രൂണം ഒരു മനുഷ്യ ഗര്‍ഭത്തില്‍ നിക്ഷേപിക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. മാത്രമല്ല, മെഡിക്കല്‍ കാര്യങ്ങള്‍ക്കായി അടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള ഒരു ഭ്രൂണം ഉപയോഗിക്കാന്‍ കഴിയുമെന്നതിനും പ്രതീക്ഷയില്ല.
Its like you read my mind! You seem to know so much about this, like you wrote the book in it or
something. I think that you could do with some pics to drive the message
home a bit, but other than that, this is wonderful
blog. A fantastic read. I will certainly be back.
Hello! Quick question that’s completely off topic.
Do you know how to make your site mobile friendly?
My blog looks weird when viewing from my iphone 4. I’m trying to find a template or plugin that
might be able to fix this issue. If you have any suggestions, please share.
Appreciate it!