ലെസ്ബിയൻ പങ്കാളിയായ അഫീഫയുടെ ജീവൻ അപകടത്തിലെന്ന് സുമയ്യ. അഫീഫ ബന്ധുക്കളിൽ നിന്ന് ശാരീരികമായും, മാനസികമായും പീഡനം നേരിടുകയാണെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു. സുമയ്യയുടെ പരാതിയിൽ വുമൻ പ്രൊട്ടക്ഷൻ സെൽ അംഗങ്ങൾ അഫീഫയുടെ വീട്ടിൽ സന്ദർശനം നടത്തി. ശാരീരിക അവശതകൾ നേരിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിഷയം മലപ്പുറം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
മൂന്നു ദിവസം മുമ്പാണ് തന്റെ ജീവൻ ഭീഷണിയിലാണെന്ന് കാട്ടി അഫീഫ സുമയ്യക്ക് സന്ദേശമയക്കുന്നത്. കുടുംബത്തിൻറെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും സന്ദേശങ്ങൾ അയക്കുന്നത് നിന്നാൽ തന്നെ അന്വേഷിച്ച് വീട്ടിൽ വരണമെന്നും അഫീഫ സുമയ്യക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.