ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആശങ്കകൾ മനുഷ്യരാശിയുടെ നിലനിൽപ്പിന്മേൽ തന്നെ കരിനിഴൽ വീഴ്ത്തി നിൽക്കെ ആമസോൺ മഴക്കാടുകളെ സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ട ബ്രസീൽ ഭരണകൂടം. 2022 നെ അപേക്ഷിച്ചു ആമസോൺ മഴക്കാടുകളുടെ വിസ്തൃതി മൂന്നിലൊന്ന് കുറഞ്ഞതായാണ് സാറ്റലൈറ്റുകളുടെ സഹായത്തോടെ ബ്രസീൽ സർക്കാർ തയ്യാറാക്കിയ റിപ്പോട്ടിലുള്ളത്. വനഭൂമിയുടെ വിസ്തൃതിയിൽ 33.6% കുറവാണ് സംഭവിച്ചിട്ടുള്ളത്. അതായത് 2022 ൽ 3988 സ്ക്വയർ കിലോമീറ്റർ ഉണ്ടായിരുന്ന ആമസോൺ കാടുകളുടെ വിസ്തൃതി 20 2023ല്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് 2649 സ്ക്വയർ കിലോമീറ്റർ മാത്രമാണ്. എന്നാൽ ലുല ഡിസൽവാ ഭരണകൂടം പുറത്തുവിട്ട സാറ്റലൈറ്റ് ഡേറ്റ മറ്റ് ആഗോള പരിസ്ഥിതി സംഘടനകളോ അന്താരാഷ്ട്ര സംഘടനകളോ ഇതുവരെ പരിശോധിക്കുകയോ സ്ഥിരീകരിക്കുകയും ചെയ്തിട്ടില്ല . ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് ആണ് ഡേറ്റ പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഡേറ്റ പുറത്തുവന്ന സാഹചര്യത്തിൽ 2030 ഓടെ ആമസോൺ കാടുകളുടെ നശീകരണം പൂർണമായും തടയുമെന്ന് പ്രസിഡൻറ് ലുല ഡിസൽവ പ്രതിജ്ഞ എടുത്തിരിക്കുകയാണ്.
പക്ഷേ ഈ പ്രതിജ്ഞ പാലിക്കാൻ വലിയ വെല്ലുവിളിയാണ് ബ്രസീലിയൻ ഭരണകൂടം നേരിടുന്നത്. ലുല ഡിസൽവ ഭരണത്തിൽ വന്നതിനു ശേഷം തന്നെ ന്യൂയോർക്ക് സിറ്റിയുടെ ഏതാണ്ട് മൂന്നിരട്ടി വലിപ്പത്തിൽ വനങ്ങൾ ഇല്ലാതായി എന്നാണ് രേഖകൾ . ലുല ഭരണത്തിൽ എത്തിയതിനു ശേഷം വനനശീകരണത്തിന്റെ തോത് അതിവേഗം വർധിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ് സ്ഥിതി ചെയ്യുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരായ പോരാട്ടത്തിൽ വലിയ പങ്കാണ് ആമസോൺ കാടുകൾ വഹിക്കുന്നത് . സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികൾ അടക്കമുള്ള അതി ദോഷകരമായ സൂര്യ കിരണങ്ങളെ ഭൂമിയിലേക്ക് നേരിട്ട് പതിപ്പിക്കാതെ സംരക്ഷിക്കുന്ന കവചമാണ് ഓസോൺ എന്ന് നമുക്കറിയാം. ഭൂമിക്ക് ചുറ്റുമുള്ള ഈ ഓസോൺ കവചത്തിൽ വിള്ളലുകൾ വീഴുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ആമസോൺ വനത്തിന്റെ ആമസോൺ മഴക്കാടുകളുടെ നശീകരണം ആണെന്ന് നേരത്തെ നടന്നിട്ടുള്ള കാലാവസ്ഥ ഉച്ചകോടികളിലെല്ലാം പ്രധാന ചർച്ചാവിഷയം ആയിട്ടുള്ളതാണ്.
2023 ജനുവരിയിൽ ആണ് ഡിസൽവ ബ്രസീൽ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്നത് . അതിനു മുൻപ് ബ്രസീൽ പ്രസിഡണ്ടായിരുന്ന ജോയർ ബോൾസണാരോ ആമസോൺ കാടുകളുടെ നശീകരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു . അനധികൃതമായ മൈനുകളുടെ പ്രവർത്തനത്തിനും ഖനനത്തിനും ബോൾസനാരോ സർക്കാർ അനുമതി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ ബോൾസനാരോയ്ക്ക് തിരിച്ചടിയായ ഘടകങ്ങളിലൊന്നും ഇത് തന്നെയായിരുന്നു. ലുല എതിരാളിയായി മത്സരരംഗത്ത് എത്തിയപ്പോൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആമസോൺ വനങ്ങളുടെ സംരക്ഷണം ഉയർത്തിക്കാട്ടിയിരുന്നു. ലുല ജനുവരിയിൽ ഭരണത്തിൽ എത്തിയപ്പോൾ തന്നെ ആമസോൺ മഴക്കാടുകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 6 മൈനുകൾ പൂട്ടുകയുണ്ടായി.
വെല്ലുവിളിയായി കാട്ടുതീ :-
ഇതോടൊപ്പം തന്നെ വെല്ലുവിളിയായിരുന്നു. തുടരെത്തുടരെ പടർന്ന പിടിക്കുന്ന കാട്ടുതീകൾ .ജൂൺ മാസത്തിൽ മാത്രം 3075 കാട്ടുതീ പടർന്ന കേസുകളാണ് സാറ്റലൈറ്റ് സഹായത്തോടുകൂടി തിരിച്ചറിഞ്ഞിരിക്കുന്നത് . 2007 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവാണ് ഇത്. നേരത്തെ വെട്ടി വെളുപ്പിച്ചിരുന്ന കാട്ടുപ്രദേശങ്ങളിൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി മനപൂർവ്വമായി ഉണ്ടാക്കിയ തീപിടിത്തങ്ങളാണ് ഇവയെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വലിയ രീതിയിലുള്ള കാർബൺ ബഹിർഗമനമാണ് ഇത്തരം തീപിടുത്തങ്ങളിലൂടെ ഉണ്ടായിട്ടുള്ളത്.
നേരത്തെ ലുല ഡിസൈൽവ ഭരണത്തിലിരുന്ന 2003 മുതൽ 2010 വരെയുള്ള കാലയളവിൽ അദ്ദേഹം ആമസോൺ മഴക്കാടുകളുടെ നിലനിൽപ്പിനും സംരക്ഷണത്തിനും അമേരിക്കയും ചൈനയും അടക്കമുള്ള ലോക സാമ്പത്തിക ശക്തികളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. 2021 ഗ്ലാസ് ഗോയിൽ നടന്ന ലോക കാലാവസ്ഥ സമ്മേളനത്തിൽ ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി നൂറിലേറെ ലോകരാഷ്ട്രങ്ങളുടെ നേതാക്കൾ ഉടമ്പടിയിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഈ പ്രതിജ്ഞങ്ങളെല്ലാം കാറ്റിൽ പറത്തുന്ന നടപടികളാണ് പിന്നീട് ആമസോൺ മഴക്കാടുകൾ സ്ഥിതി ചെയ്തിരുന്ന രാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്നത് .
അതേസമയം പോസിറ്റീവായ ചില വാർത്തകളും പുറത്തുവരുന്നുണ്ട് . ആമസോൺ വനത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്ന ഇൻഡോനേഷ്യയിൽ മുൻപ് വനനശീകരണം രൂക്ഷമായിരുന്നു എങ്കിലും അവർ അതിന്റെ 16 ശതമാനത്തോളം തിരിച്ചുപിടിച്ചുവെന്ന റിപ്പോർട്ട് ശുഭകരമാണ്. ആഗോളതാപനം വർധിക്കുന്നതിനും ജൈവവൈവിധ്യ നഷ്ടത്തിനും അതോടെ ഭൂമിയുടെ സന്തുലിതാവസ്ഥ തകർന്ന് ദശലക്ഷങ്ങളുടെ അതിജീവന മാർഗങ്ങൾ ഇല്ലാതാകുന്നതിനും ആമസോൺ മഴക്കാടുകൾ നശിക്കുന്നതോടെ ഇടയാകും. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാൻ ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരുപോലെ ഉത്തരവാദിത്തപ്പെട്ടവരാണ് എന്ന സന്ദേശമാണ് നൽകേണ്ടത്.