സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയ്ക്ക് പൂജയോടെ തുടക്കമായി. ചിത്രീകരണം ജൂലൈ 18 മുതൽ ആലപ്പുഴയിൽ തുടങ്ങും. എല്ലാ പ്രായക്കാർക്കും ഉൾക്കൊള്ളാൻ കഴിയുന്ന പ്രണയകഥയാണ് സിനിമ പറയാൻ പോകുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
Advertisements
കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തുടർന്നുള്ള ചിത്രീകരണം. വിഷ്ണു മോഹൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ,സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, വിഷ്ണു മോഹൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അശ്വിൻ ആര്യനാണ് സംഗീതം ഒരുക്കുന്നത്.ജോമോൻ ടി ജോൺ ഛായാഗ്രാഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
Post Views: 4 മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ച സിനിമ വല്ല്യേട്ടന്റെ റി–റിലീസ് ദിനത്തിൽ കൗതുകമുണർത്തുന്ന ചിത്രം പങ്കുവച്ച് മനോജ് കെ.ജയൻ. വല്ല്യേട്ടൻ സിനിമയുടെ സമയത്തും ഈയടുത്ത കാലത്തും മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രങ്ങൾ സഹിതമായിരുന്നു മനോജ് കെ.ജയന്റെ പോസ്റ്റ്. 24 വർഷം […]
Post Views: 9 ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളത്തിലടക്കം നിരവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി എല്ലാ ഭാഷകളിലും പല സീസണുകളും ഇതിനകം തന്നെ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ ബിഗ്ബോസ് തെലുങ്കിന്റെ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് സ്റ്റാര്‍ മാ […]
Post Views: 6 തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് തൃഷ. പൊന്നിയിൻ സെല്വൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഒന്നാം നിരയിലേക്ക് ഉയര്‍ന്ന നടിയുടേതായി നിരവധി പ്രൊജക്റ്റുകളാണ് ഒരുങ്ങുന്നത്. വിവാഹത്തിനൊരുങ്ങുകയാണ് തൃഷ എന്ന് കഴിഞ്ഞ ദിവസങ്ങള്‍ ഗോസിപ്പുകളുണ്ടായി. ഇതില്‍ പ്രതികരണവുമായി നടി […]