പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവിനോട് അനുബന്ധിച്ചുളള ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
Advertisements
ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിത്തറകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ ആളുകൾക്ക് ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താം. ബലിയിടാൻ എത്തുന്നവർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണ ചടങ്ങുകൾ സുഗമമാക്കുന്നതിനായി 500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ താത്കാലികമായി പോലീസ് കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് വാഹന ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് പ്രമാണിച്ച് മണപ്പുറത്തേക്ക് പ്രത്യേത കെഎസ്ആർടിസി സർവ്വീസുകളും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ആണ് ബലിയിടാൻ ക്ഷേത്രത്തിൽ എത്തുന്നത്.
വർക്കല പാപനാശം കടപ്പുറത്തും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇവിടെ രാത്രി പത്തര മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. പുലർച്ചെ 2.30 മുതലാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. വൈകീട്ടുവരെ ഇവിടെ ആളുകൾക്ക് ബലിയിടാം.
Post Views: 21 പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച […]
Post Views: 7 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്ടുകള്‍ക്ക് ശബ്ദം നല്‍കാനായി ഹോളിവുഡ് താരങ്ങള്‍ക്ക് മെറ്റ പ്ലാറ്റ്ഫോം ദശലക്ഷക്കണക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഹോളിവുഡ് താരങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നതിനാണ് കമ്പനി പണം മുടക്കുന്നത്. ടെക് […]
Post Views: 3 കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആന്‍ തെരേസ. ഈ സന്തേഷങ്ങള്‍ക്കിടയിലും ഒരു സങ്കടം മാത്രം. ജന്മനാ മസ്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആന്‍ തെരേസക്ക് തുടര്‍ന്നുള്ള പ്രയാണത്തിന് ഒരു […]