2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മറ്റന്നാള്‍ വൈകിട്ട് മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഇന്ന് നടത്താനിരുന്ന അവാര്‍ഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതാണ്.
Advertisements
മികച്ച നടനുള്ള പുരസ്കാരത്തിനായി വാശിയേറിയ മത്സരമാണ് അവസാന ഘട്ടത്തില്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മമ്മൂട്ടിയും അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പട എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും ആണ് അവസാന റൗണ്ടില്‍ ഏറ്റുമുട്ടിയത്. തീര്‍പ്പ്, ജന ഗണ മന എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് പൃഥ്വിരാജിന്റെ പേരും മികച്ച നടനുള്ള കാറ്റഗറിയില്‍ പരിഗണിക്കപ്പെട്ടിരുന്നു.
ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്മാന്മാര്ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളുമാണ്.
Post Views: 8 നടന് ബിജുമേനോന്റെ പുതിയ ചിത്രമാണ് ‘തുണ്ട്’.നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന് ആണ്.തല്ലുമാല,അയല്‍വാശി സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്’തുണ്ട്’ എന്ന സിനിമ നിര്‍മ്മിക്കുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ട്. സംവിധായകന് […]
Post Views: 3 വാട്സാപ്പിൽ ഒടിപി ചോദിച്ച തട്ടിപ്പുകാരെ ബുദ്ധിപരമായി നേരിട്ട് വ്ലോഗറും നടൻ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണ. തട്ടിപ്പുകാരുടെ ചാറ്റിന്റെ വിവരങ്ങൾ സ്ക്രീൻഷോട്ടുകൾ സഹിതം മകൾ അഹാന കൃഷ്ണയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സമാനമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നിരവധി […]