പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.ബംഗാളി ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷാണ് ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്.ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.
Advertisements
മികച്ച സിനിമ: നൻപകൻ നേരത്ത് മയക്കം
മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്
മികച്ച സംവിധായകന്‍: മഹേഷ് നാരായണൻ (അറിയിപ്പ്)
മികച്ച നടന്‍: മമ്മൂട്ടി(നൻപകൽ നേരത്ത് മയക്കം)
മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)
മികച്ച ബാലതാരം (ആണ്‍): മാസ്റ്റർ ഡാവിഞ്ചി
മികച്ച ബാലതാരം (പെണ്‍): തന്മയ സോൾ
മികച്ച തിരക്കഥ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
മികച്ച ഛായാഗ്രാഹകന്‍: മനേഷ് മാധവൻ(ഇലവീഴാപൂഞ്ചിറ),ചന്ദ്രു ശെൽവരാജ്(വഴക്ക്)
മികച്ച സംഗീതസംവിധാനം: എം ജയചന്ദ്രൻ
മികച്ച ഗാനരചന: റഫീക് അഹമ്മദ്
മികച്ച ഗായകന്‍: കപിൽ കപിലൻ
മികച്ച ഗായിക: മൃദുല വാര്യർ
പ്രത്യേക ജൂറി പരാമർശം, സംവിധാനം: വിശ്വജിത്ത് എസ്, രാരീഷ്
മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ(ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്
ജൂറി പ്രത്യേക പരാമർശം: കുഞ്ചാക്കോ ബോബൻ( ന്നാ താൻ കേസ് കൊട്), അലൻസിയർ
Post Views: 7 ആരാധകര്‍ കാത്തിരുന്ന ദളപതി വിജയ്യുടെ അവസാന ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ദളപതി 69 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് പ്രഖ്യാപനം നടത്തിയത്. ദീപശിഖയും പിടിച്ച് […]
Post Views: 4 മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. 2014 ൽ പുറത്തിറങ്ങിയ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച സാനിയ ഇയ്യപ്പൻ […]
Post Views: 7 മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയ്ലര് റിലീസ് ആയി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി […]