ഹിമാചല്‍ പ്രദേശിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പുലര്‍ച്ചെ 4 മണിയോടെ ഗഡ്സ താഴ്വരയിലെ പഞ്ച നുല്ലയില്‍ ഉണ്ടായ മേഘസ്ഫോടനത്തില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പര്‍ബതി താഴ്വരയിലെ ബ്രഹ്മ ഗംഗ നുല്ലയില്‍ ഉണ്ടായ മറ്റൊരു മേഘസ്ഫോടനത്തില്‍ ഒരു വീടും നാല് കുടിലുകളും ഒലിച്ചുപോയി. പാര്‍ബതിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാല്‍, ആളപായമോ കന്നുകാലി നാശനഷ്ടമോ ഇതുവരെ ഉണ്ടായിട്ടില്ല. ചാമ്പാ ജില്ലയിലെ ചുറ സബ്ഡിവിഷനില്‍ പേമാരി വ്യാപക നാശനഷ്ടമാണ് വിതച്ചത്. മഴയെത്തുടര്‍ന്ന് ഉള്‍റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.
മേഘവിസ്ഫോടനം പ്രദേശത്തെ രണ്ട് പട്വാര്‍ സര്‍ക്കിളുകളില്‍ നാശം വിതച്ചതായി കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു. കൂടാതെ ഭുന്തര്‍-ഗഡ്സ-മണിയാര്‍ റോഡും പലയിടത്തും തകര്‍ന്നു. രണ്ട് പാലങ്ങള്‍ ഒലിച്ചുപോയപ്പോള്‍ നിരവധി കൃഷിഭൂമികള്‍ നശിച്ചതായി അദ്ദേഹം പറഞ്ഞു. നഷ്ടം വിലയിരുത്താന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ചിട്ടുണ്ട്.
അതേസമയം, ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ദില്ലിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ തുടരുകയാണ്. മിന്നല്‍ പ്രളയമുണ്ടായ ഹിമാചല്‍ പ്രദേശിലും, വ്യാപക നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലും ദേശീയ ദുരന്ത നിവാരണ സേനയടക്കം തുടരുന്നുണ്ട്. മഹാരാഷ്ട്രയിലും മഴ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ്. ഇന്ന് റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. മുംബൈ താനെ പാല്‍ഖര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.