വിനീത് ശ്രീനിവാസനും ശ്രീനിവാസനും സ്ക്രീന്‍ സ്പേസ് പങ്കിടുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതുണ്ട്.കുറുക്കന് ആ പ്രതീക്ഷ തെറ്റിക്കില്ലെന്ന് ഉറപ്പ് നിര്‍മ്മാതാക്കള്‍ നല്കുന്നു. പുറത്തുവന്ന ട്രെയിലര്‍ അതിനുള്ള സൂചനയും നല്‍കിയിരുന്നു. കോടതിയില്‍ സ്ഥിരമായി കള്ള സാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന് എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന് അവതരിപ്പിക്കുന്നത്.എസ്ഐയായി വിനീത് കൂടി എത്തുന്നതോടെ കാഴ്ചക്കാരുടെ മുഖത്ത് ചിരി പടരും. ചിത്രം ഇന്നുമുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.
Advertisements
നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
അന്‍സിബ ഹസ്സന്, സുധീര്‍ കരമന, മാളവിക മേനോന്, ബാലാജി ശര്‍മ, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്, അസീസ് നെടുമങ്ങാട്, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയന് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനോജ് റാം സിംഗ് ആണ്. ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.രഞ്ജന്‍ ഏബ്രഹാം- എഡിറ്റിങ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Views: 7 അപ്രതീക്ഷിതമായി ടെലികോം മേഖലയിലെത്തി ആധിപത്യം സ്ഥാപിച്ചതു പോലെ ഇന്റര്‍നെറ്റ് കണ്ടെന്റ് സ്ട്രീമിങിലും റിലയന്‍സ് ആധിപത്യം നേടുമോ? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകളിൽനിന്നു ലഭിക്കുന്ന സൂചനകൾ. ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് ഡിസ്നി വേറേ മാർഗങ്ങൾ നോക്കുന്നതായി […]
Post Views: 12 ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെയും മനം കവര്‍ന്ന നടിയാണ് മോക്ഷ. മലയാളിയല്ലാത്ത താരം ബംഗാളി സിനിമയില്‍ നിന്നാണ് എത്തിയത്.കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ആയിരുന്നു മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.സാരിയിലുള്ള നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം. View this […]
Post Views: 6 സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരിക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ ‘തഗ്ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് […]