ധനുഷ് ആരാധകര്‍ കാത്തിരുന്ന D51 ചിത്രം അനൗണ്‍സ് ചെയ്തു. ലെജണ്ടറി നിര്‍മാതാവും ഡിസ്ട്രിബ്യുട്ടറുമായ ശ്രി നാരായണ്‍ ദാസ് കെ നാരങ്ങിന്റെ ജന്മദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് നേടിയ ധനുഷും നാഷണല്‍ അവാര്‍ഡ് നേടിയ ശേഖര്‍ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു. ധനുഷിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ റിലീസ് ചെയ്തു. ധനുഷിനെ ഇതുവരെ കാണാത്ത രീതിയിലാകും ചിത്രത്തില്‍ ശേഖര്‍ കമ്മൂല അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കും. സിനിമയിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.