ചാന്ദ്ര ദൗത്യത്തിന് വഴിയൊരുക്കാനായി ഒരു ഗ്രാമത്തെ മുഴുവൻ ഒഴിപ്പിച്ച് രാജ്യം

Advertisements
Advertisements

മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്ന തിരക്കിലാണ് റഷ്യയിലെ ബഹിരാകാശ ഗവേഷകരിപ്പോൾ. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് റഷ്യ അഭിമാന ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ആദ്യമായി മനുഷ്യനിർമ്മിത വസ്തു ചന്ദ്രോപരിതലത്തിൽ എത്തിച്ചെന്ന ഖ്യാതി സോവിയറ്റ് യൂണിയന് സ്വന്തമാണെങ്കിലും ചാന്ദ്ര പര്യവേഷണത്തിൽ നിന്ന് റഷ്യ വല്ലാതെ പിന്നോക്കം പോയിരുന്നു.

Advertisements

എന്നാൽ കൃത്യമായി പറഞ്ഞാൽ 45 വർഷങ്ങൾക്ക് ശേഷം ലൂണ 45 എന്ന ബഹിരാകാശ പേടകമാണ് ചന്ദ്രനിൽ ഇറങ്ങാനൊരുങ്ങുന്നത്. ഇതിനായി വർഷങ്ങൾക്ക് മുൻപ് തന്നെ റഷ്യ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. 2022 മെയ് മാസത്തിൽ പേടകം വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. വിജയകരമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു റഷ്യ അന്ന് വിശദീകരണം നൽകിയത്. സുരക്ഷിതമായ ലാൻഡിംഗ് സംവിധാനത്തിന് നിർണായക പ്രധാന്യമുണ്ടെന്നും ലൂണ 25 ന്റെ സോഫ്റ്റ് ലാൻഡിങ്ങിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ശാസ്ത്രജ്ഞന്മാർ പറഞ്ഞിരുന്നു.

ഇത് ഒരു വർഷം മുൻപുള്ള കഥ. ഇപ്പോഴിതാ റഷ്യയുടെ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. റഷ്യയുടെ റോസ്‌കോസ്മോസ് ബഹിരാകാശ ഏജൻസി പറയുന്നതനുസരിച്ച്, 1976-ന് ശേഷം റഷ്യയുടെ ആദ്യത്തെ ചാന്ദ്ര ലാൻഡർ, ലൂണ-25, മോസ്‌കോയിൽ നിന്ന് ഏകദേശം 3,450 മൈൽ (5,550 കിലോമീറ്റർ) കിഴക്കുള്ള വോസ്റ്റോക്നി കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിക്കുമത്രേ.

Advertisements

വിക്ഷേപണത്തിന് മുന്നോടിയായി ഒരു ഗ്രാമം മുഴുവൻ ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റഷ്യ. വിക്ഷേപണത്തറയുടെ തെക്കുകിഴക്കുള്ള റഷ്യയിലെ ഖബറോവ്‌സ്‌ക് മേഖലയിലെ ഷാക്റ്റിൻസ്‌കി സെറ്റിൽമെന്റിലെ താമസക്കാരെ ഓഗസ്റ്റ് 11 ന് അതിരാവിലെ ഒഴിപ്പിക്കും എന്നാണ് ഗവേഷകർ വ്യക്തമാക്കിയിരിക്കുന്നത്. റോക്കറ്റ് ബൂസ്റ്ററുകൾ വേർപെടുത്തിയ ശേഷം ഈ ഗ്രാമത്തിൽ വീഴുമെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

ലൂണ-25 ഒരു സോയൂസ്-2 ഫ്രെഗാറ്റ് ബൂസ്റ്ററിൽ വിക്ഷേപിക്കുമെന്നും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ ലാൻഡറായിരിക്കുമെന്നും റോസ്‌കോസ്മോസ് വ്യക്തമാക്കുന്നു. സോഫ്റ്റ് ലാൻഡിംഗ് സാങ്കേതികവിദ്യകളുടെ വികസനം, ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഗവേഷണം, ജലം ഉൾപ്പെടെയുള്ള വിഭവങ്ങൾക്കായുള്ള പര്യവേക്ഷണം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.ലാൻഡർ ഒരു വർഷത്തേക്ക് ചന്ദ്രോപരിതലത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights