ദാവണിയില്‍ അതിസുന്ദരിയായി ഗായത്രി അരുണ്‍

Advertisements
Advertisements

പരസ്പരം എന്ന സീരിയലിലൂടെ ദീപ്തി ഐപിഎസ്സായി കുടുംബപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ഗായത്രി അരുണ്‍. തുടക്കം സീരിയലിലാണെങ്കിലും സിനിമകളിലാണിപ്പോള്‍ ഗായത്രി സജീവമായിട്ടുള്ളത്. അവതാരകയായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് ഗായത്രി. എല്ലാ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.

Advertisements

‘നിറങ്ങളുടെയും സംഗീതത്തിന്റെയും ഒരു സിംഫണിക്ക് ഇടയില്‍ അവള്‍ തിളങ്ങുന്നു – ധ്വനി…’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഗായത്രി കുറിച്ചിരിക്കുന്നത്.സെറ്റിന്റെ ദാവണിയും ബ്രോക്കേഡ് ബ്ലൗസും ധരിച്ച് തലയില്‍ മുല്ലപ്പൂവും ചൂടി കേരളമങ്കയെപ്പോലെ അതിസുന്ദരിയായിട്ടാണ് ഗായത്രിയെ ചിത്രങ്ങളില്‍ കാണുന്നത്. ചിത്രത്തിനു താഴെ നിരവധി ആരാധകര്‍ കമന്റുകളിടുന്നുണ്ട്. സര്‍വ്വോപരി പാലക്കാരൻ, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചിട്ടുണ്ട്. ഗായത്രി അരുണിന്റെ ‘അച്ഛപ്പം കഥകള്‍’ എന്ന പുസ്തകം മോഹൻലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.

Advertisements

‘നിറങ്ങളുടെയും സംഗീതത്തിന്റെയും ഒരു സിംഫണിക്ക് ഇടയിൽ അവൾ തിളങ്ങുന്നു – ധ്വനി’,-ഗായത്രി അരുൺ കുറിച്ചു.

വീഡിയോഗ്രാഫി: റേ ലൈറ്റ് ഫോട്ടോഗ്രാഫി
MUA & ഹെയർ: ദിവ്യാസ് മേക്ക് ഓവർ
ക്യാമറ: ഗ്ലാഡ് മാന്റിസ് ഫോട്ടോഗ്രാഫി.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights