വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെ മലയാളികള്‍ നോക്കിക്കാണുന്നത്. 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം തുടങ്ങിയത്. നടിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ആദ്യത്തെ ആളുമായി ആറു വയസ്സിന്റെയും രണ്ടാമത്തെ സഹോദരനായി 13 വയസ്സിന്റെയും പ്രായവ്യത്യാസം മീനാക്ഷിക്ക് ഉണ്ട്. അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം. കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 18 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന് അനൂപ്.പഠനത്തോടൊപ്പം തന്നെ മിനിസ്ക്രീനിലും സജീവമാണ്.