ഭക്ഷണത്തിൽ അലർജി ; 13,000 രൂപയുടെ നിലക്കടല ഒറ്റയടിക്ക് വാങ്ങാൻ നിർബന്ധിതയായി യുവതി

Advertisements
Advertisements

ചില ഭക്ഷണഇനങ്ങളോടുള്ള അലർജി ആരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. രുചിയേറിയ സാധനമാണെങ്കിലും ചിലത് അകത്ത് ചെല്ലുമ്പോൾ മുട്ടൻപണിയാണ് ലഭിക്കുക. അത് കൊണ്ട് തന്നെ മനസില്ലാതെ മനസോടെ അത് പാടെ ഉപേക്ഷിക്കേണ്ടി വരും. ഭക്ഷണത്തിന്റെ മണം പോലും ചിലർക്ക് അലർജിക്ക് കാരണമായേക്കും. ഇപ്പോഴിതാ നിലക്കടല അലർജിയുള്ള ഒരു യുവതിയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലിയ വില്യം എന്ന 27 കാരിയ്ക്ക് നിലക്കടലയോടുള്ള അലർജി കാരണം ഒറ്റയടിക്ക് 13,000 രൂപയാണ് ചിലവഴിക്കേണ്ടി വന്നത്. ജർമ്മനിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം. വിമാത്തിൽ കയറിയ ഉടനെ 48 പാക്കറ്റ് നിലക്കടല 13,000 രൂപ നൽകി വാങ്ങുകയായിരുന്നു. മറ്റാരും നിലക്കടല വാങ്ങാതിരിക്കാനായിരുന്നു അത്. ആരും നിലക്കടല പൊതി തുറന്ന് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനായിരുന്നു ഈ സാഹസം.

Advertisements

മുൻപ് ഒരു വിമാനയാത്രയ്ക്കിടെ തനിക്ക് നിലക്കടല അലർജിയാണെന്ന് യാത്രക്കാരോട് പറയാനായി ക്യാബിൻ അറ്റൻഡറോട് അഭ്യർത്ഥിച്ചിരുന്നു. ഇത് എയർലൈനിന്റെ നയത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ ക്യാബിൻ അറ്റൻഡർ ആവശ്യം നിരാകരിച്ചു. അന്ന് ഒരാൾ നിലക്കടല വാങ്ങി പൊതി അഴിച്ചതിന് പിന്നാലെ യുവതിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. ഇത് ആവർത്തിക്കാതിരിക്കാനാണ് പണം ചിലവാക്കി മുഴുവൻ നിലക്കടല പാക്കറ്റുകളും ഇത്തവണ വാങ്ങിയത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights