യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും; രാജനീകാന്ത്.

Advertisements
Advertisements

രജനീകാന്ത് നായകനായി എത്തുന്ന ജയിലർ ബോക്സ് ഓഫീസിൽ 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ്. രണ്ടാം വാരത്തിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴും രജനീകാന്ത് വിജയാഘോഷങ്ങളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഹിമാലയൻ താഴവരകളിലെ തന്റെ പതിവ് തീർത്ഥയാത്രയിലായിരുന്ന താരം കഴിഞ്ഞ ദിവസം യുപിയിൽ എത്തിയിരുന്നു. എയർപോർട്ടിലെത്തിയ രജനി എഎൻഐയോട് നടത്തിയ പ്രതികരണത്തിൽ, താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പം ജയിലർ കാണുമെന്നും വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇതുകൂടാതെ, യുപിയിലെ ചില തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിലറിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു നടന്റെ മറുപടി. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുപിയിലേക്കെത്തിയത്. ഏറെക്കാലമായി വരണമെന്ന് ആഗ്രഹിച്ചിരുന്ന ക്ഷേത്രമാണ് ഝാർഖണ്ഡിലെ ഛിന്നമസ്താ എന്നാണ് നടൻ പറഞ്ഞത്.ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണനുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയിലെ ക്ഷേത്ര സന്ദർശനങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് നിഗമനം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights