അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്ജുന് മികച്ച നടനായി തിരഞ്ഞെടുത്തു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീര്‍ നേടി.
Advertisements
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാന്’ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. മികച്ച ചിത്രം മാധവന് നായകനായെത്തിയ റോക്കട്രി.
മികച്ച സംവിധായകന് നിഖില്‍ മഹാജന്. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നല്‍കുക. 24 ഭാഷകളില്‍ നിന്നായി 280 സിനിമകളാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തിയത്.
Advertisements
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ 11 അവാര്‍ഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം അപര്‍ണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടന് ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപര്‍ണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാര്‍ഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.
മികച്ച ഗായിക- ശ്രേയ ഘോഷാല്‍
മികച്ച ഗായകന്- കാലഭൈരവ
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച സഹനടന്‍- പങ്കജ് ത്രിപാഠി
മികച്ച നടി- ആലിയ ഭട്ട്, കൃതി സനോണ്‍
മികച്ച നടന്- അല്ലു അര്ജുന്
മികച്ച സംവിധായകന്- നിഖില്‍ മഹാജന്
മികച്ച കുട്ടികളുടെ ചിത്രം- ഗാന്ധി ആന്‍ഡ് കമ്പനി
മികച്ച എന്വിയോണ്മെന്റ് കോണ്‍വര്‍സേഷന്‍/ പ്രിസര്‍വേഷന്‍ സിനിമ- ആവാസവ്യൂഹം
ഇന്ദിരഗാന്ധി അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടര്‍- മേപ്പടിയാന് (സംവിധാനം: വിഷ്ണു മോഹന്‍)
മികച്ച ചിത്രം- റോക്കട്രി
മികച്ച തിരക്കഥ (ഒറിജിനല്‍): ഷാഹി കബീര്‍ (നായാട്ട്)
മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബന്‍സാലി
മികച്ച ആക്ഷന്‍ കൊറിയോഗ്രഫി: ആര്‍ആര്‍ആര്‍
മികച്ച സ്പെഷല്‍ എഫക്ട്സ്: ആര്‍ആര്‍ആര്‍
മികച്ച സംഗീതം: പുഷ്പ
മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)
മികച്ച മിഷിങ് സിനിമ- ബൂംബ റൈഡ്
മികച്ച ആസാമീസ് സിനിമ- ആനുര്‍
മികച്ച ബംഗാളി സിനിമ- കാല്‍കോക്കോ
മികച്ച ഹിന്ദി സിനിമ- സര്‍ദാര്‍ ഉദം
മികച്ച ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ
മികച്ച കന്നട സിനിമ- 777 ചാര്‍ളി
മികച്ച തമിഴ് സിനിമ- കഡൗസി വിവസായി
ന്മ മികച്ച തെലുങ്ക് സിനിമ- ഉപ്പേന
മികച്ച ആക്ഷന്‍ ഡയറക്ഷന്‍ സിനിമ-
മികച്ച നൃത്തസംവിധാനം- ആര്‍ആര്‍ആര്‍
മികച്ച സ്പെഷല്‍ എഫക്ട്സ്- ആര്‍ആര്‍ആര്‍
മികച്ച സംഗീതസംവിധാനം- ദേവി ശ്രീ പ്രസാദ് (പുഷ്പ)
മികച്ച പശ്ചാത്തല സംഗീതം- എം.എം..കീരവാണി
കോസ്റ്റ്യൂം ഡിസൈനര്‍- വീര കപൂര്‍ ഈ
മികച്ച ഗാനരചയിതാവ്- ചന്ദ്രബോസ്
23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ മത്സരിച്ചത്
Post Views: 1 അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയന്‍ എലിയന്‍ ചിത്രമായ ‘ഗഗനചാരി’ തീയേറ്ററുകളിലേക്ക്. ജൂണ്‍ 21-നാണ് ചിത്രം റിലീസ് ചെയ്യുക. നവയുഗ സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഗഗനചാരി. അടുത്തിടെ നടന്ന ചിത്രത്തിന്റെ പ്രിവ്യൂവിനു ശേഷം […]
Post Views: 7 രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചരിത്രം പറയുന്ന സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത് എന്നാണ് ട്രേഡ് […]
Post Views: 38 വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന നടിയാണ് ഷെര്‍ലിന്‍ ചോപ്ര. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് ഷെര്‍ലിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിധിയില്‍ […]