ചന്ദ്രനിൽ ഓക്‌സിജനും സൾഫറും : മറ്റ് മൂലകങ്ങളുടെ സാന്നിദ്ധ്യവും കണ്ടെത്തി; സ്ഥിരീകരിച്ച് ചാന്ദ്രയാൻ

Advertisements
Advertisements

ചന്ദ്രോപരിതലത്തിൽ സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ-3 റോവർ പ്രഗ്യാനിലെ ലേസർ-ഇൻഡുസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്‌കോപ്പ് (എൽഐബിഎസ്) ചന്ദ്രോപരിതലത്തിൽ നടത്തിയ പരിശോധനയിലാണ് ദക്ഷിണ ധ്രുവത്തിൽ സൾഫർ ഉൾപ്പെടെയുളള മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വസ്തുക്കളെ ലേസർ പൾസുകൾക്ക് വിധേയമാക്കിക്കൊണ്ടാണ് ഈ ശാസ്ത്രീയ നിരീക്ഷണങ്ങൾ നടത്തുന്നത്. സൾഫർ കൂടാതെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ചന്ദ്രനിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.

Advertisements

ഹൈ എനർജി ലേസർ പൾസ് ഒരു പാറ അല്ലെങ്കിൽ മണ്ണ് പോലെയുള്ള ഒരു വസ്തുവിന്റെ ഉപരിതലത്തിലേക്ക് പതിപ്പിക്കുന്നതിലൂടെ ചൂടുള്ള പ്ലാസ്മ സൃഷ്ടിക്കപ്പെടുന്നു. തുടർന്ന് ചാർജ് കപ്പിൾഡ് ഉപകരണങ്ങൾ പോലുള്ള ഡിറ്റക്ടറുകൾ വഴി ഇതിന്റെ പ്രത്യേകതകൾ കണ്ടെത്തുകയും ചെയ്യുന്നു. ഓരോ മൂലകവും പ്ലാസ്മ സ്റ്റേറ്റിലിരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ സവിശേഷത വ്യത്യസ്തമായതിനാൽ, എല്ലാ മൂലകങ്ങളുടെയും ഘടന തിരിച്ചറിയാൻ സാധിക്കും എന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

അലൂമിനിയം (Al), സൾഫർ (S), കാൽസ്യം (Ca), ഇരുമ്പ് (Fe), ക്രോമിയം (Cr), ടൈറ്റാനിയം (Ti) മാംഗനീസ് (Mn), സിലിക്കൺ (Si), ഓക്‌സിജൻ (O) എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. ഹൈഡ്രജന്റെ സാന്നിധ്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!