നുഴഞ്ഞുകയറ്റങ്ങള്‍ പാളുന്നു, ഭാരതത്തിലെത്താന്‍ ഡ്രോണില്‍ തൂങ്ങി ഭീകരര്‍

Advertisements
Advertisements

പ്രതിരോധ മേഖല ശക്തിപെട്ടത്തിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റം ഫലപ്രദമാകാത്ത സാഹചര്യത്തില്‍, രാജ്യത്ത് എത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പാക്ക് ഭീകര സംഘടനകള്‍. ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കാനാണ് ഭീകരര്‍ വലിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisements

70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് മനുഷ്യക്കടത്തിനായി ഉപയോഗിക്കപ്പെടുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ഷകാര്‍ഗറിലുള്ള പരിശീലന ക്യാംപില്‍ നടത്തിയ പരീക്ഷണ വിഡിയോ ദേശീയ മാധ്യമം പുറത്തുവിട്ടുണ്ട്.

ഡ്രോണിന്റെ സഹായത്തോടെ അതിര്‍ത്തികടത്തുന്ന ആളുകളെ ജലോപരിതലത്തില്‍ ഇറക്കാനാകുമോയെന്നാണ് ഭീകരര്‍ പരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് പഞ്ചാബിലെത്തിയ ലഷ്‌കര്‍ ഭീകരന്‍ ഡ്രോണിന്റെ സഹായത്തോടെയാണ് അതിര്‍ത്തി കടന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisements

ഡ്രോണിന്റെ സഹായത്തോടെ ആയുധങ്ങളും ലഹരിക്കടത്തും അതിര്‍ത്തി മേഖലകളില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതേ മാര്‍ഗത്തിലൂടെ ആളുകളെ കടത്തുന്നതായി റിപ്പോര്‍ട്ട് വരുന്നത് ഇതാദ്യമാണ്. പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തിയുള്ള ആയുധ, ലഹരിക്കടത്ത് സജീവം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights