ലാലു അലക്‌സ് ,ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇമ്പത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. ഒക്ടോബര്‍ ആദിവാരം പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ടീസര്‍ ശ്രദ്ധ നേടുന്നു. നടി അപര്‍ണ ബാലമുരളി ഗായികയാകുന്ന സിനിമ കൂടിയാണിത്.ശ്രീജിത്ത് ചന്ദ്രനാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
‘ബ്രോ ഡാഡി’ എന്ന ചിത്രത്തിനു ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്.മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് നെഗറ്റീവ് റോളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം.