മരുന്ന്‌ പരീക്ഷണങ്ങളില്‍ ഇന്ത്യക്കാരെ അമിതമായി ഉപയോഗിക്കുന്നതായി പഠനം

Advertisements
Advertisements

പുതിയ മരുന്നുകള്‍ക്കായുള്ള രാജ്യാന്തര ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇന്ത്യക്കാരെ അമിതമായി ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തല്‍. ചില കേസുകളില്‍ ആകെ വോളന്റിയര്‍മാരുടെ 60 ശതമാനത്തിലധികം ഇന്ത്യക്കാര്‍ തന്നെയാകാറുണ്ടെന്ന്‌ പിഎല്‍ഒഎസ്‌ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു.

Advertisements

ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ ആന്‍ഡ്‌ അപ്ലൈഡ്‌ ബയോടെക്‌നോളജിയിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. വിദേശ സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്‌ത 424 മള്‍ട്ടിനാഷണല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളെ ഇതിനായി പഠനവിധേയമാക്കി. ഇവയില്‍ 62 പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാതും 362 എണ്ണം നടന്നു കൊണ്ടിരിക്കുന്നതുമായിരുന്നു. 2013 ജനുവരി മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലാണ്‌ പഠനം നടത്തിയത്‌.

ആസ്‌മ, ബാക്ടീരിയല്‍ അണുബാധ, കാന്‍സര്‍ പോലുള്ളവയ്‌ക്കുള്ള മരുന്നുകള്‍ക്കായുള്ള പരീക്ഷണത്തില്‍ 26 സംഘടനകളും തങ്ങളുടെ വോളന്റിയര്‍മാരില്‍ 60 ശതമാനത്തിന്‌ മുകളില്‍ റിക്രൂട്ട്‌ ചെയ്‌തത്‌ ഇന്ത്യയില്‍ നിന്നാണെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. ലോകമെങ്ങും രോഗികളുള്ള യുവൈറ്റിസ്‌, ചിത്തഭ്രമം, കോവിഡ്‌ അണുബാധ, ഹെമറോയ്‌ഡ്‌ തുടങ്ങിയ രോഗങ്ങള്‍ക്കു പോലും വലിയൊരു ശതമാനം പരീക്ഷണ വിധേയരാകുന്നത്‌ ഇന്ത്യക്കാരാണെന്നത്‌ നീതീകരിക്കാനാകാത്ത കാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Advertisements

ബ്രസീല്‍, റഷ്യ, മലേഷ്യ എന്നിങ്ങനെ ജനസംഖ്യ അധികമുള്ള രാജ്യങ്ങളിലെ സംഘടനകള്‍ പോലും തദ്ദേശീയമായി ജനങ്ങളെ പരീക്ഷണത്തിന്‌ ഉപയോഗിക്കാതെ ഇന്ത്യക്കാരെ തേടി വരുകയാണെന്നും ഗവേഷകര്‍ കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സംഘടനകളും ആഗോള സ്വഭാവമുള്ള രോഗങ്ങള്‍ക്കു പോലും ഇന്ത്യക്കാരെ കൂടുതല്‍ പരീക്ഷണ വിധേയരാക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

ഇന്ത്യയില്‍ നടത്തുന്ന എല്ലാ പരീക്ഷണങ്ങള്‍ക്കും ഗവണ്‍മെന്റ്‌ നിയോഗിച്ച എത്തിക്‌സ്‌ സമിതിയുടെ അനുമതി ആവശ്യമാണെന്നിരിക്കെ ഇതിന്‌ വേണ്ടിയുള്ള അപേക്ഷകളെ സമിതികള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുണ്ടാകാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ഇന്ത്യക്കാരെ പരീക്ഷണ പഠനങ്ങള്‍ക്ക്‌ അമിതമായി ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ ഡ്രഗ്‌ റഗുലേറ്റര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights