: മുടി നല്ലതുപോലെ വളരാന്‍, കൊഴിച്ചില്‍ തടയാനും മിനുസം ലഭിയ്ക്കാനും കഞ്ഞിവെള്ളം കൊണ്ട് ചെമ്പരത്തി ഉപയോഗിച്ച് പ്രത്യേക കൂട്ട് തയ്യാറാക്കി പുരട്ടാം. ഇതെക്കുറിച്ചറിയാം.
മുടി നല്ലതുപോലെ വളരാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ കൃത്യമായ ഫലം തരുന്നത് കുറവുമായിരിയ്ക്കും. അതേ സമയം തികച്ചും പ്രകൃതിദത്തവഴികളാണ് ഇതിന് ഗുണം നല്‍കുകയെന്നത് പ്രധാനമാണ്. മുടി കൊഴിച്ചില്‍ മാറാനും മുടി തഴച്ച് വളരാനും മുടിയ്ക്ക്് തിളക്കവും മൃദുത്വവും നല്‍കാനും സഹായിക്കുന്ന പ്രത്യേക കൂട്ട് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ആര്‍ക്കും ഏതുതരം മുടിയുള്ളവര്‍ക്കും പരീക്ഷിയ്ക്കാവുന്നതാണ് ഇത്. ഇതെക്കുറിച്ചറിയാം.
ഇതിനായി വേണ്ടത് മൂന്ന് ചേരുവകളാണ്. ചെമ്പരത്തിപ്പൂ, കഞ്ഞിവെള്ളം, കറ്റാര്‍ വാഴ എന്നിവയാണ് ഇവ. ചെമ്പരത്തി പരമ്പരാഗത കാലം മുതല്‍ തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കാരണം, . ചെമ്പരത്തിയുടെ ഇലകളിലും പൂക്കളിലും ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകമാണ്. മുടിയ്ക്ക് നല്ല മൃദുത്വം നല്‍കുന്ന ഒന്നാണ് ചെമ്പരത്തി. ഒപ്പം തിളക്കവും. താരന്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നും.
കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളമുമെല്ലാം തന്നെ മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും മികച്ചതാണ്. ഇത് പുളിപ്പിച്ചത് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പല വൈറ്റമിനുകളും ഇതിലുണ്ട്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുടിയ്ക്ക് മിനുസവും തിളക്കവും നല്‍കാനും കൊഴിച്ചില്‍ നിര്‍ത്താനും പൊതുവേ ഉപയോഗിച്ച് വരുന്ന ഒന്നാണ് കഞ്ഞിവെള്ളം.
കറ്റാര്‍വാഴ എല്ലാതരം സൗന്ദര്യ, മുടി പ്രശ്‌നങ്ങള്‍ക്കും പേരു കേട്ട ഒന്നാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കുന്ന, മുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് ഇത്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ കറ്റാര്‍വാഴ നല്ലതാണ്. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന ഒന്നുകൂടിയാണ് ഇത്.
: ഈ കൂട്ട് തയ്യാറാക്കാന്‍ കഞ്ഞിവെള്ളം പുളിപ്പിയ്ക്കുക. ഇതില്‍ ചുവന്ന അഞ്ചിതള്‍ ചെമ്പരത്തിപ്പൂവും കറ്റാര്‍വാഴയും ചേര്‍ത്ത് അരയ്ക്കാം. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. ഷാംപൂവോ കണ്ടീഷണറോ ഉപയോഗിയ്‌ക്കേണ്ടതില്ല. ഇവ രണ്ടിന്റേയും ഗുണം ഒരുമിച്ച് മുടിയ്ക്ക് നല്‍കാന്‍ സാധിയ്ക്കുന്ന കൂട്ടാണിത്. എത്ര ദിവസവും വേണമെങ്കിലും ഇത് ചെയ്യാം. ഇതുപോലെ മുടിയില്‍ ഓയില്‍ മസാജ് ചെയ്ത ശേഷം ചെയ്യുന്നതും ഏറെ നല്ലതാണ്. ഇതിനു ശേഷം ഈ കൂട്ടിട്ടാല്‍ മുടിയില്‍ ആവശ്യത്തിന് മാത്രം എണ്ണമയം നില നിര്‍ത്തി ബാക്കി എണ്ണ നീക്കം ചെയ്യാന്‍ സഹായിക്കുന്നു
കൊഴിച്ചില്‍ മാറി പട്ടുപോലെ മുടി തഴച്ചു വളരാന്‍ ചെമ്പരത്തി ഈ വിധം……
Advertisements
Advertisements
Advertisements
Advertisements
Advertisements