അകാല വാർദ്ധക്യം മാറ്റാം; യുവത്വം നിലനിർത്തണോ: ഭക്ഷണത്തിൽ ഈ പച്ചക്കറി ഉൾപ്പെടുത്തൂ

Advertisements
Advertisements

ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് വെണ്ടയ്‌ക്ക. ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്. ലേഡീസ് ഫിംഗർ അല്ലെങ്കിൽ ഗംബോ എന്നറിയപ്പെടുന്ന വെണ്ടയ്‌ക്കയിൽ ഒരുപാട് ഗുണങ്ങളുണ്ട്. ധാരാളം നാരുകളും വിറ്റാമിൻ എ,സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ചർമകാന്തിക്കും ഇവ ശീലമാക്കുന്നത് അത്യുത്തമമാണ്. വേണ്ടയ്‌ക്കയുടെ ഉപയോഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

Advertisements

ദഹനത്തിന് ഏറ്റവും അനുയോജ്യമാണ് വെണ്ടയ്‌ക്ക. ഇത് ദഹനപ്രക്രിയ സുഖപ്രദമായി നടക്കാനും മലബന്ധം തടയാനും ഇവ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും വെണ്ടയ്‌ക്ക ഉത്തമമാണ്.
കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുന്നു

ദിവസേന കഴിക്കുന്ന ആഹാരത്തിൽ വെണ്ടയ്‌ക്ക ഉൾപ്പെടുത്തുന്നത് ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ വെണ്ടയ്‌ക്ക കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും സഹായകമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

Advertisements

പോളിഫെനോൾ, ഫൈബർ തുടങ്ങിയ ധാതുക്കൾ ധാരാളം വെണ്ടയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്‌ക്കാനും ഇത് സഹായകമാണ്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്‌ക്ക ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധ അകറ്റുകയും ചെയ്യും.
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നു

വെണ്ടയ്‌ക്കയിൽ വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് എല്ലുകളുടെ ആരോ​ഗ്യം നിലനിൽത്താനും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോ​ഗ്യം

ചർമ്മത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന് വെണ്ടയ്‌ക്ക സഹായകമാണ്. വിറ്റാമിൻ എ, വിറ്റിമാൻ സി എന്നിവ ചർമ്മകാന്തി നിലനിർത്തുന്നതിന് ഉത്തമമാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights