നെയ്ക്കുപ്പ:നെയ്ക്കുപ്പയിൽ കാട്ടാന നിറുത്തിയിട്ടിരുന്ന കാറും ബൈക്കും തകർത്തു. നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കഴിഞ്ഞ രാത്രി തകർത്തത്.
അജേഷിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പിൻഭാഗത്ത് ബോഡിയിൽ കൊമ്പ് കൊണ്ട് കുത്തിയ പാടും ഉണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.