അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്…. ചില മാര്‍ഗ്ഗങ്ങളിതാ….
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാല്‍ അടുക്കള ഏറ്റവും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടതെന്ന് അറിയേണ്ടേ.
എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പാത്രങ്ങള്‍ കഴുകി വയ്ക്കാന്‍ ശ്രമിക്കുക.പാത്രങ്ങള്‍ വലിച്ച് വാരിയിടുന്നത് ജോലി കൂടുകയേയുള്ളൂ.
പാത്രങ്ങള്‍ വൃത്തിയായി കഴുകാന്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം. 3.ഒരു ജാറില്‍ അല്‍പം സോപ്പുവെള്ളം കലക്കിവച്ചിരുന്നാല്‍ ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും അതിലിടാം. പിന്നീട് കഴുകി എടുത്താല്‍ മതി.
കിച്ചന്‍ ക്യാബിനറ്റുകള്‍ വൃത്തിയാക്കാന്‍ നാച്ചുറല്‍ ക്ലീനര്‍ ഉപയോഗിക്കാം. കൂടാതെ അലമാരകളും ഷെല്‍ഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെല്‍ഫുകളില്‍ നിന്നും അലമാരകളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.
അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന മേശയും വൃത്തിയുള്ളതായിരിക്കണം. പച്ചക്കറികള്‍ നുറുക്കാനും പാത്രങ്ങള്‍ അടുക്കി വയ്ക്കാനും ഉപയോഗിക്കുന്ന മേശ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. മേശ തുടയ്ക്കാന്‍ വൃത്തിയുള്ള തുണി ഉപയോഗിക്കാം.
എല്ലാ ദിവസത്തേയും വേസ്റ്റുകള്‍ അന്നന്ന് തന്നെ നീക്കം ചെയ്യണം.
വേസ്റ്റ് ബിന്നുകള്‍ ദിവസവും വൃത്തിയാക്കണം. വേസ്റ്റ് ബിന്‍ എപ്പോഴും അടച്ചു അടുക്കളയുടെ മൂലയില്‍ സൂക്ഷിക്കുക.രാത്രി വേസ്റ്റുകള്‍ നീക്കം ചെയ്തശേഷം അണു നാശിനി സ്‌പ്രേ ചെയ്യാന്‍ മറക്കരുത്.
പച്ചക്കറി അവശിഷ്ടങ്ങളും വെള്ളവും വീണ് തറയെപ്പോഴും വൃത്തികേടായി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അഴുക്ക് വൃത്തിയാക്കാനായി അടുക്കളയില്‍ എപ്പോഴും ഒരു മോപ്പ് ഉണ്ടായിരിക്കണം.
പാചകം ചെയ്തശേഷം സ്റ്റൗ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കണം. ഇടയ്ക്ക് ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളം കൊണ്ട് സ്റ്റൗ വൃത്തിയാക്കിയാല്‍ തുരുമ്പ് പിടിക്കില്ല. ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് സ്റ്റൗ വൃത്തിയാക്കുന്നതും നല്ലതാണ്.രാത്രി ജോലി കഴിഞ്ഞാല്‍ അടുക്കള തുടയ്ക്കാനും ശ്രമിക്കുക.
Advertisements
Advertisements
Advertisements