ഏഴ് വർഷത്തിന് ശേഷം സംവിധാന രം​ഗത്തേക്ക്; മേജര്‍ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’ വരുന്നു

Advertisements
Advertisements

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധാനപ്പട്ടം അണിയുന്നത്. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

Advertisements

അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ്: ബെന്നി തോമസ്‌, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്‌, മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ്‌ കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ
മേജർ രവി ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി. ശേഷം സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജർ രവി പുനർജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജർ രവി തന്നെയാണ്. 2006ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിൽ കീർത്തിചക്ര എന്ന സിനിമ സംവിധാനം ചെയ്തു. ഈ ചിത്രം മലയാളത്തിൽ വൻ വിജയം നേടി. 2007-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച മിഷൻ 90 ഡേയ്സ്, 2008ൽ മോഹൻലാൽ നായകനായി അഭിനയിച്ച കുരുക്ഷേത്ര എന്നീ സിനിമകളും സംവിധാനം ചെയ്തു. 2012-ൽ റിലീസായ കർമ്മയോദ്ധ എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് മേജർ രവി.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!