ആട്ടവും മാസുമായി പ്രഭുദേവ; പേട്ട റാപ്പ് ടീസർ റിലീസ് ചെയ്തു; സണ്ണി ലിയോണും ചിത്രത്തിൽ

Advertisements
Advertisements

എസ് ജെ സിനു സംവിധാനം ചെയ്യുന്ന ‘പേട്ട റാപ്പ്’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. പ്രഭുദേവ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം പാട്ടിനും ഡാൻസിനും ആക്ഷനും പ്രധാന്യം നൽകുന്ന കളർഫുൾ എന്റർടെയ്നർ ആണെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. സണ്ണിലിയോൺ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Advertisements

വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിൻ്റെ ടീസർ റിലീസ് ചെയ്തത്. ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 64 ദിവസങ്ങൾ നീണ്ടാണ് ചിത്രീകരണം അവസാനിച്ചത്. ബ്ലൂ ഹിൽ ഫിലിംസിൻ്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി കെ ദിനിലാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് പേട്ട റാപ്പിൻ്റെ കളർഫുൾ ടീസർ നഷകുന്ന സൂചന.ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിൻ്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന പേട്ടാറാപ്പിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്
വസ്ത്രാലങ്കാരം :അരുൺ മനോഹർ
മേക്കപ്പ് :അബ്ദുൾ റഹ്മാൻ
കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്
സ്റ്റണ്ട് :ദിനേശ് കാശി,വിക്കി മാസ്റ്റർ
ലിറിക്സ് :വിവേക്,മദൻ ഖർക്കി
ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ
കോ ഡയറക്ടർ: അഞ്ജു വിജയ്
ഡിസൈൻ: യെല്ലോ ടൂത്ത്
സ്റ്റിൽസ് : സായ്സന്തോഷ്
പി ആർ ഓ : പ്രതീഷ് ശേഖർ

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights