മിക്ക വീടുകളിലും കറികൾക്ക് സ്വാദു കൂട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മല്ലിയില. എന്നാൽ, ഇവയ്ക്കൽപ്പം തളർച്ച കൂടുതലാണ്. വാങ്ങി ഫ്രിഡ്ജിൽ വച്ചാലും മണിക്കൂറുകൾ കഴിയുമ്പോഴേക്കും ഇവ വാടും. അടുത്ത ദിവസങ്ങളിൽ ഇവ കറികളിൽ ഉപയോഗിക്കാൻ കഴിയാത്ത വിധം ചീഞ്ഞു പോവുകയും ചെയ്യും. എന്നാൽ, ചില ട്രിക്കുകൾ ഉപയോഗിച്ച് മല്ലിയിലയെ നമുക്ക് വാടാതെ സൂക്ഷിക്കാൻ കഴിയും. ഒരു മാസം വരെ ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ, വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.. എന്നാൽ, കഴിയും… ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ…
മല്ലിയില കടയിൽ നിന്നും വാങ്ങി കഴുകിയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതെങ്കിൽ നന്നായി വെള്ളം കളഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക. നനവുണ്ടെങ്കിൽ ഇത് പെട്ടെന്ന് ചീഞ്ഞ് പോകും. മല്ലിയില അരിഞ്ഞ് ആണ് സൂക്ഷിക്കുന്നതെങ്കിൽ അരിഞ്ഞതിന് ശേഷം ഒരിക്കലും കഴുകരുത്. കഴുകിയതിന് ശേഷം മാത്രം അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇല്ലെങ്കിൽ അതിന്റെ മണവും ഗുണവും പോകും.
വെള്ളം പൂർണമായും പോയ ശേഷം മല്ലിയില ഒരു സിപ് ലോക്ക് കവറിലേക്ക് മാറ്റുക. ഇതിലെ എയർ മുഴുവനായി കളഞ്ഞ് അടച്ച് ഫ്രഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇത് ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കും. മാത്രമല്ല, ഇതിന്റെ ഗുണം നഷ്ടപ്പെടുകയുമില്ല.
മല്ലിയിലയുടെ വേര് ഭാഗം മുറിച്ചു കളഞ്ഞ് വിനാഗിരി വെള്ളത്തിൽ മുക്കുക. പിന്നീട് ഇതിലെ വെള്ളം മുഴുവൻ കളഞ്ഞ് ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സിബ് ലോക്ക് കവറിലാക്കുക. വായു കടക്കാത്ത രീതിയിൽ ഇത് അടച്ചു വച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ, മല്ലിയില ഒരു മാസത്തോളം ഇരിക്കും.
മല്ലിയില ഇനി വാടില്ല; ഒരു മാസം വരെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്താൽ മതി
