സമൂഹ മാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച മഡോണ സെബാസ്റ്റ്യനു നേരെ വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശകർക്കു മറുപടിയുമായി എത്തുകയാണ് നടി. നേരത്തെ പങ്കുവച്ച ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ വീണ്ടും പങ്കുവച്ചായിരുന്നു മഡോണയുടെ മറുപടി.
സിനിമയിൽ അധികം ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ മേക്കോവർ പ്രേക്ഷകരെ അടക്കം അദ്ഭുതപ്പെടുത്തിയിരുന്നു. ഹരികുമാർ ആണ് ഈ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ മഡോണ എത്തിയിരുന്നു. മലയാളത്തിൽ നിലവിൽ ഒരു സിനിമയിലും നടി കരാറൊപ്പിട്ടിട്ടില്ല. അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകൾ.