വിഷ്ണു ഉണ്ണികൃഷ്ണനു വില്ലനായി ചന്തു സലിംകുമാർ; ‘ഇടിയൻ ചന്തു’ ട്രെയിലർ

Advertisements
Advertisements

തനി നാടൻ തല്ലുമായി ‘ഇടിയൻ ചന്തു’വിന്റെ ട്രെയിലർ എത്തി. പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം സ്കൂൾ മുറ്റത്തു നടത്തുന്ന വെടിക്കെട്ട് ഇടിയാണ് ട്രെയിലൽ നിറയുന്നത്. ചന്തു സലിംകുമാറിനെയും ടീസറിൽ കാണാം. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശ്രീജിത്ത് വിജയനാണ് സംവിധാനം ചെയ്യുന്നത്. പീറ്റർ ഹെയ്ൻ ഒരുക്കുന്ന ഗംഭീര സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളരുന്ന ചന്തുവിന്റെ ജീവിതമാണ് സിനിമ പറയുന്നത്. കലഹപ്രിയനായ ചന്തുവിന് അച്ഛന്റെ വട്ടപ്പേര് തന്നെ നാട്ടുകാർ ചാർത്തിക്കൊടുക്കുന്നു, ‘ഇടിയൻ ചന്തു’. പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറാണ് ചിത്രം. ദീപക് ദേവ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിഘ്‌നേഷ് വാസുവാണ്. വി.സാജൻ ആണ് എഡിറ്റർ.

Advertisements

ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ, വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്. ചിത്രം ജൂലൈ 16ന് പ്രദർശനത്തിനെത്തും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ, സന്തോഷ് വർമ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights