അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച മധുവിന്റെ ഓർമ്മയുമായി ‘പശി’; സംഗീത സംവിധായകൻ ശരത്തിന്റെ ശബ്ദത്തിൽ

Advertisements
Advertisements

നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പായം സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം ‘പശി’ റിലീസ് ആയി. സിനിമാ -സംഗീത മേഖലയിലെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇതിനോടകം തന്നെ ‘പശി’ ഷെയർ ചെയ്തു കഴിഞ്ഞു. അട്ടപ്പാടിയിൽ വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതമാണ് ആൽബത്തിന്റെ ഇതിവൃത്തം.

Advertisements

വിശപ്പ് പ്രമേയമാകുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ശരത്താണ്. അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു സംഗീതം നൽകുന്നു. പ്രദീപ് കെ. ശ്രീ, രാജീവൻ കെ.എം. എന്നിവരാണ് പശിയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ബവിൻ ബാലനാണ് ആൽബം നിർമ്മിക്കുന്നത്. ആശയം- അഭിഷ സുരഭി, ഓർക്കസ്ട്രേഷൻ- അനൂപ് കോവളം, ക്രിയേറ്റിവ് ഡയറക്ടർ -ബിനുപേഷ് അശോക്, ഛായാഗ്രഹണം- വൈശാഖ് ജയകുമാർ, സജീഷ് രാഗം, എഡിറ്റിംഗ് -മുഹമ്മദ്‌ നൗഷാദ്, സഹ സംവിധാനം- ഹരിപ്രസാദ്, സ്ക്രിപ്റ്റ്- രാധിക കൃഷ്ണൻ എം., ആർട്ട് ഡയറക്ടർ – അർജുൻ, പ്രണവ്, മേക്കപ്പ് – രാജേഷ്, ഡിജിറ്റൽ മാർക്കറ്റിങ് – അമൽ കാനത്തൂർ, പി.ആർ.ഒ. – സുനിത സുനിൽ, പോസ്റ്റർ ഡിസൈൻ – മാജിക്‌ മോമെന്റ്സ്, സ്റ്റുഡിയോ -ചിത്രാഞ്ജലി സ്റ്റുഡിയോ, തിരുവനന്തപുരം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights