മഴക്കാലത്ത് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ കുടിക്കാം ഈ പാനീയങ്ങൾ

Advertisements
Advertisements

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. നിരവധി ഘടകങ്ങള്‍ മൂലം രോഗപ്രതിരോധശേഷി കുറയുന്നതു മൂലമാണിത്. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് അനുകൂലമാകുകയും ഇത് അണുബാധകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. പെട്ടെന്നുളള കാലാവസ്ഥാമാറ്റം ശരീരത്തെ സമ്മർദത്തിലാക്കുന്നതു മൂലവും പ്രതിരോധ സംവിധാനം ദുർബലപ്പെടാം. വെള്ളം മോശമാകുന്നതു മൂലം ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കൂടുന് മഴക്കാലത്ത് രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ആയുർേവദത്തിലെ ചില ആരോഗ്യപാനീയങ്ങൾ സഹായിക്കും. ഇവയിലെ വിറ്റമിനുകളും നാച്വറൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഏജന്റുകളും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

Advertisements

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ആരോഗ്യപാനീയങ്ങളെ പരിചയപ്പെടാം.
മഞ്ഞളിട്ട പാൽ
മഞ്ഞളിൽ കുര്‍കുമിൻ എന്ന സംയുക്തമുണ്ട്. ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഇത് പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ഇൻഫ്ലമേഷൻ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും മഞ്ഞൾ ചേർന്ന പാൽ (Turmeric Milk) കുടിക്കുന്നതു മൂലം സാധിക്കുന്നു തുളസിച്ചായ
ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള തുളസിക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇത് അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനത്തിനും ഇത് സഹായിക്കും ഇഞ്ചിച്ചായ
ഇഞ്ചിയിൽ ജിഞ്ചെറോൾ (gingerol) എന്ന ബയോ ആക്ടീവ് സംയുക്തം ഉണ്ട്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുള്ള ഇഞ്ചി പ്രതിരോധപ്രതികരണം വർധിപ്പിക്കുന്നു. ഓക്കാനം വരാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും പേശിവേദന കുറയ്ക്കാനും ഇഞ്ചിച്ചായ ഗുണകരമാണ്.
നെല്ലിക്കാ ജ്യൂസ്
വിറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ചർമത്തെ ആരോഗ്യമുള്ളതാക്കാനും ദഹനം മെച്ചപ്പെടുത്താനും നെല്ലിക്കാ ജ്യൂസ് സഹായിക്കും ജീരകവെള്ളം
ജീരകത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ജീരകത്തിന് ആന്റി മൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ജീരകവെള്ളം ദഹനം മെച്ചപ്പെടുത്തുന്നു വയറ് കമ്പിക്കൽ തടയുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!