വെറും മൂന്ന് ചേരുവകൾ കൊണ്ടു തയ്യാറാക്കാവുന്ന അടിപൊളി മധുരമാണ് തേൻ നെല്ലിക്ക, ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ നെല്ലിക്ക ഇഷ്ടമുള്ളവരാണോ?. നിങ്ങളെങ്ങനെയാണ് നെല്ലിക്ക കഴിക്കാറുള്ളത്?. ഉപ്പിലിട്ടും, അച്ചാർ തയ്യാറാക്കിയും നെല്ലിക്ക സൂക്ഷിക്കുന്നവരുണ്ട്. ഇതിലൊക്കെ വെറൈറ്റിയാണ് തേൻ നെല്ലിക്ക, സ്വഭാവികമായി ഉണ്ടായേക്കാവുന്ന നെല്ലിക്കയുടെ ചവർപ്പ് രുചി അനുഭവപ്പെടാതെ കഴിക്കാവുന്ന ഒരു മധുരമാണിത്.വെറും മൂന്ന് ചേരുവകൾ മതിയാകും ഇത് തയ്യാറാക്കാൻ. കേടുകൂടാതെ മാസങ്ങളോളം സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാവുന്ന അടിപൊളി റെസിപ്പിയാണ്. പഞ്ചാര ചേർക്കാതെ ആരോഗ്യപ്രദമായ പനങ്കൽക്കണ്ടമാണ് തേൻ നെല്ലിക്കയിൽ ഉപയോഗിക്കുന്നത്. തയ്യാറാക്കി ഒരു ദിവസം മുഴുവൻ അടച്ചു വെച്ചതിനു ശേഷം കഴിച്ചു നോക്കിയാൽ മാത്രമേ രുചി അറിയൂ നെല്ലിക്ക
പനങ്കൽക്കണ്ടം
വെള്ളംഅര കിലോ നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളം തുടച്ചെടുത്ത് ആവിയിൽ വേവിച്ചെടുക്കുക.
വേവിച്ച നെല്ലിക്കയിൽ ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കുക.
ഒരു പാത്രം അടുപ്പിൽ വെച്ച് 400 ഗ്രാം പനങ്കൽക്കണ്ടം, ഒപ്പം അര കപ്പ് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ വേവിച്ച നെല്ലിക്ക ചേർക്കുക. പത്ത് മിനിറ്റ് അടച്ചു വെച്ച് വേവിച്ചതിനു ശേഷം ഇടയ്ക്ക് ഇളക്കി കൊടുക്കുക.
ഇരുപത് മിനിറ്റു വരെ അടച്ചു വെച്ച് വേവിക്കുക.
കുറുകി വരുമ്പോൾ അടുപ്പണയ്ക്കുക.
ഒരു ദിവസം അങ്ങനെ തന്നെ പാത്രത്തിൽ സൂക്ഷിക്കുക. ശേഷം വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി മാസങ്ങളോളം സൂക്ഷിക്കുക.
Advertisements
Advertisements
Advertisements