കിടിലം ഫീച്ചറുകൾ അങ്ങ് അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ചാറ്റ് ഇൻഫോ സ്ക്രീനിൽ അവതാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഇത് വന്ന് കഴിഞ്ഞാൽ പ്രൊഫൈലിൽ ക്ലിക്ക് ചെയ്താൽ അവതാർ കാണാനാകും എന്നാണ് വിവരം. പ്രൊഫൈൽ പിക്ച്ചറിൽ സൈ്വപ് ചെയ്താൽ ആളുടെ അവതാർ കാണാനാകുന്ന സംവിധാനമാണിത്. ഇതോടെ അവതാറും പ്രൊഫൈൽ ഡീറ്റൈൽസും ഒരേയിടത്ത് പ്രത്യക്ഷപ്പെടും. ഭാവി അപ്ഡേറ്റുകളിൽ ഈ ഫീച്ചർ വരുമെന്നാണ് റിപ്പോർട്ട്.
കൂടാതെ നിങ്ങളുടെ അവതാർ ആർക്കൊക്കെ അവരുടെ സ്റ്റിക്കറുകളിൽ ഉപയോഗിക്കാമെന്ന് തീരുമാനിക്കാൻ വാട്ട്സ്ആപ്പ് ഒരു സുരക്ഷാ സംവിധാനം കൊണ്ടുവരാൻ ആലോചിക്കുന്നതായി മുൻപ് വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് അവതാറിനെ കുറിച്ച് പുതിയ സൂചന വന്നിരിക്കുന്നത്.
ഐ ചാറ്റ്ബോട്ടിന് വോയ്സ് മെസേജുകൾ അയക്കാനുള്ള സൗകര്യം വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി അടുത്തിടെ വാബെറ്റ്ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. വോയ്സ് മെസേജുകൾ വഴിയുള്ള നമ്മുടെ ചോദ്യങ്ങൾക്ക് ടെക്സ്റ്റ് രൂപത്തിൽ മറുപടി നൽകാൻ മെറ്റ എഐയ്ക്കാകുന്ന രീതിയിലാണ് പുതിയ ഫീച്ചർ രൂപകൽപന ചെയ്യുന്നത്.