വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷന്‍ ചിത്രം വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഗോകുലം ഗോപാലനാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ പാലക്കാടൻ ഗ്രാമകാഴ്ചകളും ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു. മൂന്ന് മാസമായി പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാനമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി.
ചിത്രത്തിൽ മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മണി പത്മകുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ഭവി ഭാസ്കരൻ ആണ്. തിരക്കഥ ശശിധരൻ മങ്കത്തിൽ, ക്രീയേറ്റിവ് കോൺട്രിബ്യൂഷന്‍ ഉദയ് ശങ്കരൻ, എഡിറ്റർ മെൽജോ ജോണി, സംഗീതം റുതിൻ തേജ്, സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ, സൗണ്ട് റെക്കാർഡിസ്റ്റ് ജിനേഷ്, ആർട്ട് ഡയറക്ടർ കൈലാസ്, കോസ്റ്റ്യൂം ഡിസൈൻ ഭാവന, മേക്കപ്പ് ബിജി ബിനോയ്, സഹസംവിധാനം ശരത് ബാബു, പ്രൊഡക്ഷൻ കൺട്രോളർ സുമൻ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ സുധി പഴയിടം, സത്യൻ കൊല്ലങ്കോട്, പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.