പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിച്ചിരിക്കേണ്ടവയാണ് പയര്‍വര്‍ഗങ്ങള്‍. പ്രോട്ടീനിന്റെയും ഫൈബറിന്റെയും മികച്ച കലവറയാണിവ. പതിവായി പയര്‍വര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. പയര്‍വര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. മലബന്ധം പോലെയുള്ള ദഹനപ്രശ്‌നങ്ങള്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഇരുമ്പ് ധാരാളം അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് വിളര്‍ച്ചയെ പ്രതിരോധിക്കാനും ഗുണം ചെയ്യും. ശരീരത്തിനുവേണ്ട ഊര്‍ജം ലഭിക്കാനും പയര്‍വര്‍ഗങ്ങള്‍ നല്ലതാണ്. പ്രോട്ടീനിന്റെ കലവറയാണ് പയര്‍വര്‍ഗങ്ങള്‍.
ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതാണ്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും പയര്‍വര്‍ഗങ്ങള്‍ കഴിക്കാവുന്നതാണ്.
പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളറിയാമോ?
